11 April 2026 7:23 PM IST
Summary
ഇറാന് എതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്ച്ചകള് പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദില് ആരംഭിച്ചു
ഇസ്ലാമാബാദില് യുഎസ്-ഇറാന് ചര്ച്ച നടക്കുന്നതിനിടെ അമേരിക്കന് എണ്ണയെ പുകഴ്ത്തി പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. രംഗത്ത്.'ലോകത്തിലെ ഏറ്റവും മികച്ചതും ഏറ്റവും ഗുണമേന്മയുള്ളതുമായ' എണ്ണയും ഗ്യാസും നിറയ്ക്കാന് 'വന്തോതില്' ഒഴിഞ്ഞ ഓയില് ടാങ്കറുകള് അമേരിക്കയിലേക്ക് വരികയാണെന്ന് യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ അവകാശവാദം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൈവശം ഒരുമിച്ചുള്ളതിനേക്കാള് കൂടുതല് എണ്ണ തങ്ങളുടെ കൈവശമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്ത്തു.
അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്ച്ചകള് ആരംഭിക്കുന്നതിന് മുമ്പായി നിരവധി കപ്പലുകള് ഹോര്മുസ് കടലിടുക്ക് വഴി കടന്നുപോയതായി കപ്പല് ട്രാക്കിങ് ഡാറ്റകള് കാണിക്കുന്നു. ഇതില് കൂടുതലും ചൈനീസ് കപ്പലുകളാണ്.
ഇറാന് എതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്ച്ചകള് പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദില് ആരംഭിച്ചു. ഇറാനിലെ ഉദ്യോഗസ്ഥരും പാക്കിസ്ഥാന് മധ്യസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയാണ് നടക്കുന്നത്. അമേരിക്കന് പ്രതിനിധി സംഘവും ഈ ചര്ച്ചകളില് ഉടന് പങ്കുചേരുമെന്നാണ് റിപ്പോര്ട്ടുകള്.
പഠിക്കാം & സമ്പാദിക്കാം
Home
