9 May 2025 11:26 AM IST
Summary
- മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 8.1% വര്‍ധന
- ഇറക്കുമതി കുറയുകയും ചെയ്തു
ഏപ്രിലില്‍ ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.1% വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന ഉയര്‍ന്ന യുഎസ് താരിഫുകള്‍ മറികടക്കാന്‍ കമ്പനികളും ഉപഭോക്താക്കളും തിരക്ക് കൂട്ടിയതിന്റെ ഫലമാണിതെന്നാണ് വിവരം. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതി 0.2% കുറഞ്ഞു.
പ്രതിമാസ അടിസ്ഥാനത്തില്‍, കയറ്റുമതി മാര്‍ച്ചിനെ അപേക്ഷിച്ച് 0.6% മാത്രം വര്‍ധിച്ചു, അതേസമയം ഇറക്കുമതി ഏകദേശം 4% വര്‍ധിച്ചു.
ഏപ്രിലില്‍ അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാര മിച്ചം ഏകദേശം 20.5 ബില്യണ്‍ ഡോളറായിരുന്നു. വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍, അമേരിക്കയിലേക്കുള്ള കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.5% കുറഞ്ഞു. യുഎസില്‍ നിന്നുള്ള ഇറക്കുമതി 4.7%വും കുറഞ്ഞു.