image

19 Oct 2023 3:43 PM IST

World

ലോകത്തിന്റെ വളര്‍ച്ചാസ്പന്ദനം ഇന്ത്യ: ഐഎംഎഫ്

MyFin Desk

India, China to account for half of global growth in 2023, 2024, says IMF
X

Summary

  • ഏഷ്യാ പസഫിക് ഈ വര്‍ഷം ഏറ്റവും ചലനാത്മക മേഖല
  • ചൈനയില്‍ പ്രോപ്പര്‍ട്ടി മേഖലയിലെ പ്രതിസന്ധികള്‍ തിരിച്ചടിയാകും


2023ലും 2024-ലും ലോകത്തിന്റെ വളര്‍ച്ചയുടെ പകുതിയും ഇന്ത്യയും ചൈനയും സംയുക്തമായി വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പറയുന്നു. ഈ വര്‍ഷം ഏഷ്യാ പസഫിക് സാമ്പത്തിക പ്രവർത്തനങ്ങളുടെ 'ഏറ്റവും ചലനാത്മക' മേഖലയായി തുടരുമെന്നും ഐഎംഎഫ് കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ പസഫിക്കിലെ വളര്‍ച്ച 2022 ലെ 3.9 ശതമാനത്തില്‍ നിന്ന് 2023ല്‍ 4.6 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് പറഞ്ഞു. 2020 ഒഴികെ കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ഏഷ്യ ആന്‍ഡ് പസഫിക്കിനായുള്ള റീജിയണല്‍ ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പറയുന്നു.

ആഭ്യന്തര ഡിമാന്‍ഡും ശക്തമായ നിക്ഷേപ ഒഴുക്കും 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെ 6.3 ശതമാനത്തിലേക്ക് ഉയർത്തുമെന്ന് ഐഎംഎഫ് അനുമാനിക്കുന്നു. അതേസമയം ചൈനീസ് സമ്പദ്ഘടന 2023 ല്‍ 5 ശതമാനവും 2024 ല്‍ 4.2 ശതമാനവും വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏപ്രിലില്‍ കണക്കാക്കിയ യഥാക്രമം 5.2%, 4.5% എന്നിവയേക്കാള്‍ കുറവാണ്.

ഏഷ്യയിലെ വളര്‍ന്നുവരുന്ന വിപണികളില്‍, താരതമ്യേന അനുയോജ്യമായ സാമ്പത്തിക സാഹചര്യങ്ങള്‍ ആഭ്യന്തര ഡിമാന്‍ഡിനെ സഹായിക്കും. എന്നാല്‍ ബാഹ്യ ഡിമാന്‍ഡും മന്ദഗതിയിലുള്ള നിക്ഷേപങ്ങളും വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും ഐഎംഎഫ് പറയുന്നു.

ചൈനയുടെ ദുര്‍ബലമായ സമീപകാല വളര്‍ച്ച പ്രാദേശിക വളര്‍ച്ചയെ ബാധിക്കും. കൂടുതല്‍ നയപരമായ പിന്തുണ ഉണ്ടായിരുന്നിട്ടും ചൈനീസ് സമ്പദ് വ്യവസ്ഥ മുമ്പ് അനുമാനിച്ചതിനേക്കാള്‍ താഴ്ന്ന വളർച്ചയിലൂടെയാണ് കടന്നുപോകുന്നത്. പ്രോപ്പര്‍ട്ടി മേഖലയിലെയുടെ മോശം പ്രകടനം തിരിച്ചടിയാകും.

അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ (ആസിയാന്‍) വളര്‍ന്നുവരുന്ന സമ്പദ്ഘടനകള്‍ 2023-ല്‍ 4.2% ഉം 2024-ല്‍ 4.6%-ഉം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.