image

5 Nov 2025 9:10 AM IST

World

ഓപ്പൺ എഐയുടെ വലിയ വിപണിയായി ഇന്ത്യ; കുതിപ്പിനൊരുങ്ങി എഐ വ്യവസായ രംഗം, മുൻനിരക്കാർ ഇവരാണ്

MyFin Desk

ai, reliance and meta join hands
X

Summary

രാജ്യത്ത് എഐ വ്യവസായ രംഗത്ത് വൻ മുന്നേറ്റം


രാജ്യത്തെ ഇൻ്റ‍ർനെറ്റ് ഉപയോ​ഗം വ‍ർധിച്ചതോടെ എഐ കമ്പനികളുടെ ഏറ്റവും വലിയ വിപണി കൂടെയാകാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറി. അതിവേഗം വളരുന്ന എഐ വിപണി. ആഗോളതലത്തിൽ വികസിപ്പിക്കാൻ കഴിയുന്ന പല ഉൽപ്പന്നങ്ങളും കമ്പനി ഇപ്പോൾ രാജ്യത്ത് നിർമ്മിക്കുന്നുണ്ടെന്ന് ഓപ്പൺഎഐയുടെ ബി2ബി ആപ്ലിക്കേഷനുകളുടെ ചീഫ് ടെക്നോളജി ഓഫീസർ ശ്രീനിവാസ് നാരായണൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യയിലെ എഐ വിപണി രാജ്യാന്തരതലത്തിൽ വളരെ വേഗത്തിൽ വളരുകയാണ്, 2027 ആകുമ്പോഴേക്കും ഇത് 1700 കോടി ഡോളറിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രം​ഗത്തെ പ്രതിഭകൾ, ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, വർധിച്ചുവരുന്ന നിക്ഷേപം, സർക്കാരിൻ്റെ പിന്തുണ എന്നിവ എഐ വിപണിയെ ബഹുദൂരം മുന്നോട്ട് നയിക്കുമെന്ന് നിരീക്ഷക‍ർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ എഐ മിഷനാണ് ഉദാഹരണം.യുഎസിന് ശേഷം ആ​ഗോള എഐ പ്രതിഭകളുടെ 16 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്.

രാജ്യത്ത് എഐ വ്യവസായ രം​ഗത്തിൻ്റെ കുതിപ്പിന് പ്രധാന സംഭാവനകൾ നൽകുന്ന കമ്പനികൾ ഏതാണ്?

എഐ രംഗത്തെ പ്രധാന കമ്പനികൾ

ടാറ്റ എൽക്‌സി

ഓട്ടോമോട്ടീവ്, ഹെൽത്ത്‌കെയർ, ബ്രോഡ്‌കാസ്റ്റിംഗ് തുടങ്ങിയ വ്യവസായങ്ങളെ സഹായിക്കുന്ന എഐ, മെഷീൻ ലേണിംഗ് സൊല്യൂഷനുകളുടെ മുൻനിര ദാതാവാണ് ടാറ്റ എൽക്‌സി. കമ്പനിയുടെ എഐ ഉപകരണങ്ങൾ ഓട്ടോണമസ് ഡ്രൈവിംഗ്, മെഡിക്കൽ ഡയഗ്നോസ്റ്റിക്സ്, വ്യക്തിഗതമാക്കിയ ഉപഭോക്തൃ അനുഭവങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.

ഫ്രാക്റ്റൽ അനലിറ്റിക്സ്

ഉപഭോക്തൃ സേവനങ്ങൾ മാത്രമല്ല, റിസ്ക് മാനേജ്മെന്റ് രംഗത്തും കമ്പനിയുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നു. ഫ്രാക്റ്റലിന്റെ എഐ സാങ്കേതികവിദ്യ റീട്ടെയിൽ, ഹെൽത്ത്‌കെയർ, സാമ്പത്തിക സേവന മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഹാപ്റ്റിക്

ചാറ്റ്‌ബോട്ടുകളും വെർച്വൽ അസിസ്റ്റന്റുകളും വികസിപ്പിക്കുന്നതിൽ മുൻനിരയിലുള്ള കമ്പനിയാണിത്. കമ്പനിയുടെ എഐ പ്ലാറ്റ്‌ഫോമുകൾ വിവിധ മേഖലകളിൽ ഉപയോഗിക്കുന്നു.

ഇൻഫോസിസ്

എഐ-പവർഡ് ബിസിനസ് ഓട്ടോമേഷൻ, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ ഇൻഫോസിസ് ആഗോള തലവനാണ്. വിവിധ മേഖലകളിലെ ബിസിനസുകളെ സഹായിക്കുന്ന എഐ സൊല്യൂഷൻ കമ്പനി വാഗ്ദാനം ചെയ്യുന്നു. ധനകാര്യം, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ നൽകുന്നുണ്ട്.

പെർസിസ്റ്റന്റ് സിസ്റ്റംസ്

എഐ, മെഷീൻ ലേണിംഗ് മേഖലയിൽ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് പെർസിസ്റ്റൻറ് സിസ്റ്റംസ്. ആരോഗ്യ സംരക്ഷണം, ബാങ്കിംഗ്, നിർമ്മാണം തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ നൽകുന്നുണ്ട്. ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ കമ്പനികളും നൂതന എഐ സൊല്യൂഷനുകൾ വികസിപ്പിക്കുന്നുണ്ട്.