image

28 July 2023 10:42 AM GMT

World

പുതുതായി പട്ടികപ്പെടുത്തിയ കമ്പനികളുടെ ചെമ്മീന്‍ കയറ്റുമതിക്ക് ഇന്ത്യ ഇയു അനുമതി തേടി

MyFin Desk

india seeks eu approval for shrimp exports by newly listed companies
X

Summary

  • ഇയു പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്
  • പരിശോധനാ സാമ്പിളിന്‍റെ ആവൃത്തി കുറയ്ക്കണമെന്നും ഇന്ത്യ


ഓഹരി വിപണിയില്‍ പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഫിഷറി കമ്പനികൾക്ക് കൃഷി ചെയ്തെടുക്കുന്ന ചെമ്മീനുകളുടെ കയറ്റുമതിക്ക് അനുമതി നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. യൂറോപ്യൻ യൂണിയന്റെ അതിർത്തി പരിശോധനാ പോസ്റ്റിൽ ഇന്ത്യയില്‍ കൃഷി ചെയ്യുന്ന ചെമ്മീൻ പരിശോധിക്കുന്നതിനുള്ള സാമ്പിൾ ആവൃത്തി നിലവിലെ 50 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി, സമുദ്രം, മത്സ്യബന്ധനം എന്നീ മേഖലകള്‍ക്കായുള്ള യൂറോപ്യൻ കമ്മീഷണറായ വിർജിനിജസ് സിന്‍കെവിഷ്യസിന്‍റെ നേതൃത്വത്തിലുള്ള ഇയു പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ വിവിധ ഉഭയകക്ഷി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

പട്ടികയില്‍ നിന്ന് നീക്കിയ മത്സ്യബന്ധന സ്ഥാപനങ്ങളെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്താനും കയറ്റുമതിക്ക് അവസരമൊരുക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. സമുദ്രോല്‍പ്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ ഉഭയകക്ഷി സഹകരണവും ചര്‍ച്ചകളും മുന്നോട്ടുകൊണ്ടുപോകാന്‍ ഇരുപക്ഷവും സമ്മതിച്ചതായി പ്രസ്താവനയിൽ പറയുന്നു. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നുണ്ട്. അനിയന്ത്രിതവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ മത്സ്യബന്ധനവും വിപണി പ്രവേശനവുമായി ബന്ധപ്പെട്ട തടസങ്ങളും ഈ സമിതിയുടെ പരിഗണനയില്‍ വരും.