image

21 Nov 2025 4:31 PM IST

World

ലോകം വീണ്ടും ആണവ പരീക്ഷണങ്ങളിലേക്ക്? വമ്പൻ പ്ലാൻ്റ് ജപ്പാൻ പുനപ്രവർത്തിപ്പിക്കുന്നു

MyFin Desk

japan has the largest nuclear plant
X

Summary

ലോകത്തിലെ ഏറ്റവും വലിയ ആണവ പ്ലാൻ്റ് പുനപ്രവർത്തിപ്പിക്കാൻ ഒരുങ്ങി ജപ്പാൻ


ലോകം വീണ്ടും ആണവ പരീക്ഷണങ്ങളിലേക്ക് തിരിയുകയാണ്. യുഎസിന് ശേഷം ഈ രംഗത്ത് നിർണായകമായ ഒരു പ്രസ്താവനയുമായി എത്തുകയാണ് ജപ്പാൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ന്യൂക്ലിയർ പ്ലാൻ്റ് പ്രവർത്തനം പുനരാരംഭിക്കുന്നതായുള്ള സൂചന നൽകുന്നത് ജപ്പാനിലെ തദ്ദേശ ഭരണകൂടമാണ്. ഊർജജ ബദലായി ആണവോർജ മേഖലയെ ആശ്രയിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഊർജ വിഭവങ്ങളുടെ അഭാവമുള്ള രാജ്യം ഇപ്പോൾ പ്രധാനമായും ഫോസിൽ ഇന്ധനങ്ങളെയാണ് ആശ്രയിക്കുന്നത്. അധികവും ഇറക്കുമതി ചെയ്യുകയാണ്. അധികവും ഇറക്കുമതി ചെയ്യുകയാണ് ഇപ്പോൾ.

വെള്ളിയാഴ്ചയാണ് ആണവ നിലയ നിർമാണം പുനരാരംഭിക്കുന്നതിന് പ്രാദേശിക സ്ഥാപനങ്ങൾ അംഗീകാരം നൽകുന്നതായുള്ള സൂചനകൾ പുറത്ത് വന്നത്. 2011 ലെ ഫുകുഷിമ ദുരന്തത്തിനുശേഷം ജപ്പാൻ്റെ ഈ രംഗത്തെ പ്രധാന ചുവടുവയ്പ്പാണിത്. ആണവോർജ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് രാജ്യത്തെ ആണവ നിയന്ത്രണ ഏജൻസിയുടെ അന്തിമ അനുമതി ആവശ്യമാണ്. 2011 ലെ സുനാമിയിൽ ഫുകുഷിമ പ്ലാന്റ് തകർന്നതിനെത്തുടർന്ന് ജപ്പാൻ ഈ ആണവ നിലയത്തിൻ്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു.

ടോക്കിയോയിലെ ഇലക്ട്രിക് പവർ കമ്പനിയാണ് പ്ലാൻ്റ് പ്രവർത്തിപ്പിക്കുന്നത്. മൊത്തം 8.2 ഗിഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഏഴ് റിയാക്ടറുകൾ ഈ സൗകര്യത്തിലുണ്ട്. 2011 ലെ ഫുകുഷിമ ദുരന്തത്തിനുശേഷം റിയാക്ടറുകൾ പ്രവർത്തന രഹിതമാണ്. സുരക്ഷാ പരിശോധനകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ റിയാക്ടറുകളുടെ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയായിരുന്നു.