21 Nov 2022 5:00 AM GMT
'മോടി കൂട്ടാനുള്ള ഷോപ്പിംഗ് വേണ്ട': ധൂര്‍ത്ത് പാടിലെന്ന് ഓര്‍മ്മിപ്പിച്ച് ജെഫ് ബെസോസ്
MyFin Desk
Summary
രാജ്യങ്ങള്‍ മാന്ദ്യം നേരിടുന്നതിനാല്‍ വരും മാസങ്ങളില്‍ പണം സുരക്ഷിതമായി ചെലവഴിക്കുന്നതാണ് ഉചിതമെന്നും ഓട്ടോ മൊബൈല്‍, റെഫ്രിജറേറ്റര്‍, ടെലിവിഷന്‍ പോലെ 'മോടിക്ക് വേണ്ടി'യുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ പണപ്പെരുപ്പം കഠിനമാകുന്ന സാഹചര്യത്തില്‍ വില കൂടിയ ഉത്പന്നങ്ങളും മറ്റും വാങ്ങിക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മുന്നറിയിപ്പ്. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യങ്ങള്‍ മാന്ദ്യം നേരിടുന്നതിനാല്‍ വരും മാസങ്ങളില്‍ പണം സുരക്ഷിതമായി ചെലവഴിക്കുന്നതാണ് ഉചിതമെന്നും ഓട്ടോ മൊബൈല്‍, റെഫ്രിജറേറ്റര്‍, ടെലിവിഷന്‍ പോലെ 'മോടിക്ക് വേണ്ടി'യുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സമ്പദ് വ്യവസ്ഥ വലിയ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ പല മേഖലകളിലും പിരിച്ചു വിടലുകള്‍ വര്‍ധിക്കുന്നുണ്ട്.
124 ബില്യണ്‍ ഡോളര്‍ വരുന്ന തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനും, സാമൂഹ്യ സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആമസോണിന്റെ സിഇഒ സ്ഥാനം ഉപേക്ഷിച്ച ബെസോസ് ഇപ്പോള്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ്.
മുന്നറിയിപ്പമായി യൂറോപ്യന്‍ കേന്ദ്ര ബാങ്കും
യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 19 രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കേന്ദ്രബാങ്ക് ഏതാനും ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍-റഷ്യ യുദ്ധം മൂലം കുതിച്ചുയരുന്ന ഊര്‍ജ്ജ വിലയും, പണപ്പെരുപ്പവും ബാങ്കുകളുടെ നഷ്ടത്തിനും, വിപണിയിലെ അസ്ഥിരതയ്ക്കും കാരണമായി. ഇതിന്റെ ആഘാതം ഇതിനകം തന്നെ ജനങ്ങള്‍ നേരിടുന്നുണ്ടെന്ന് ഇസിബി വൈസ് പ്രസിഡന്റ് ലൂയിസ് ഡി ഗിന്‍ഡോസ് പറഞ്ഞു.
യൂറോസോണ്‍ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള കണക്കുകള്‍ പ്രകാരം, യൂറോസോണ്‍ മേഖലയില്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് ഡി ഗ്വിന്‍ഡോസ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ യൂറോ സോണിലും യുണൈറ്റഡ് കിംഗ്ഡത്തിലും മാന്ദ്യത്തിന് 80 ശതമാനം സാധ്യതയും യുഎസില്‍ 60 ശതമാനം സാധ്യതയും ഉണ്ടെന്ന് റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ച ഒരു ചാര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭക്ഷ്യ ഉത്പന്ന വിലകയറ്റം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കുന്നതിനാല്‍, നിരവധി സാമ്പത്തിക വിദ?ഗ്ധരും, യൂണിയന്റെ എക്‌സക്യൂട്ടീവ് കമ്മീഷനും വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിലും അടുത്ത വര്‍ഷത്തിന്റെ ആദ്യ ഭാ?ഗങ്ങളിലും സാങ്കേതിക സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.