8 Dec 2025 1:51 PM IST
Summary
2025ലെ ലോകത്തെ മുൻനിര ബിസിനസ് യാത്രാകേന്ദ്രമായി തെരഞ്ഞെടുത്തു
മനാമ: ആഗോള ടൂറിസം മേഖലയിലെ അന്താരാഷ്ട്ര ബഹുമതിയായ വേൾഡ് ട്രാവൽ അവാർഡ് സ്വന്തമാക്കി മനാമ. 'വേൾഡ്സ് ലീഡിങ് ബിസിനസ് ട്രാവൽ ഡെസ്റ്റിനേഷൻ' ആയാണ് ബഹ്റൈന്റെ തലസ്ഥാനമായ മനാമ തെരഞ്ഞെടുത്തത്. മീറ്റിങ്ങുകൾ, ഇൻസെന്റീവുകൾ, കൺവെൻഷനുകൾ, എക്സിബിഷനുകൾ എന്നിവ നടത്തുന്നതിലുള്ള രാജ്യത്തിന്റെ മികവിനാണ് അവാർഡ്.
എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്ന വേൾഡ് ട്രാവൽ അവാർഡ്സിന്റെ ഫൈനലിൽ രാജ്യത്തിനകത്തും പുറത്തുംനിന്നായി വിനോദസഞ്ചാരമേഖലയിലെ 300 പ്രമുഖർ പങ്കെടുത്തു. ആകെ 120 വിജയികളെ ആദരിച്ചതിൽ 110 പേർ അന്താരാഷ്ട്രവിഭാഗത്തിൽനിന്നും 10 പേർ ബഹ്റൈനിൽ നിന്നുമുള്ളവരായിരുന്നു.
2022-2026 ടൂറിസം സ്ട്രാറ്റജിയുമായി യോജിച്ചുകൊണ്ട് പ്രധാന അന്താരാഷ്ട്ര ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ മുന്നിട്ടുനിന്ന എക്സിബിഷൻ വേൾഡ് ബഹ്റൈൻ ചടങ്ങിൽ നാല് അവാർഡുകൾ കരസ്ഥമാക്കി. ബഹ്റൈനിലെ മികച്ച കൺവെൻഷൻ സെന്റർ, മിഡിൽ ഈസ്റ്റിലെ മികച്ച എം.ഐ.സി.ഇ ഇവൻറ് വേദി, ലോകത്തെ മുൻനിര വിവാഹവേദി, ലോകത്തെ മുൻനിര എം.ഐ.സി.ഇ ഇവന്റ് വേദി എന്നീ അവാർഡുകളാണ് എക്സിബിഷൻ വേൾഡ് ബഹ്റൈൻ സ്വന്തമാക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
