image

29 Oct 2025 3:58 PM IST

World

പറന്ന് 'എൻവിഡിയ'; സമാനതകളില്ലാത്ത മുന്നേറ്റം, അപൂർവ നേട്ടം എഐ ബബിളോ?

Rinku Francis

പറന്ന് എൻവിഡിയ; സമാനതകളില്ലാത്ത മുന്നേറ്റം,  അപൂർവ നേട്ടം എഐ ബബിളോ?
X

Summary

വൻകിട യുഎസ് ബാങ്കുകളേക്കാൾ ഉയർന്ന വിപണി മൂല്യവുമായി എൻവിഡിയ


എഐയുടെ മുന്നേറ്റത്തോടെ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയ എൻവിഡിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. അധികം വൈകാതെ തന്നെ വിപണി മൂല്യം അഞ്ചു ലക്ഷം കോടി ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി എൻവിഡിയ മാറും. ഇപ്പോൾ തന്നെ യുഎസിലെ പല വൻകിട ബാങ്കുകളുടെ വിപണിമൂല്യം കൂട്ടിച്ചേർത്താലും കിട്ടുന്ന തുകയേക്കാൾ ഉയർന്ന തുകയാണ് എൻവിഡിയയുടെ വിപണി മൂല്യം. 201.03 ഡോളാറായി എൻവിഡിയ ഓഹരി വില ഉയർന്നതോടെ വിപണി മൂല്യം 4.9 ലക്ഷം കോടി ഡോളറിലധികമായി ഉയർന്നു.

നിലവിലുള്ളതും പുതിയതുമായ എഐ ചിപ്പുകൾക്കായി 50000 കോടി ഡോളറിൻ്റെ പുതിയ പദ്ധതി കമ്പനി സിഇഒ ജെൻസൺ ഹുവാങ് പ്രഖ്യാപിച്ചതാണ് എൻവിഡിയ ഓഹരിയിലെ മുന്നേറ്റത്തിന് കാരണം.ലോകമെമ്പാടും എഐ രംഗത്തുണ്ടായ ഉണർവും സഹായകരമായി. എഐ അസാധാരണമായ വളർച്ച നൽകിയ കമ്പനി. എൻവിഡിയയുടേത് ചരിത്രത്തിലെയും സമാനതകളില്ലാത്ത മുന്നേറ്റമാണ്.

എഐ ചിപ്പുകളിലും ജിപിയു സാങ്കേതികവിദ്യയിലും ലോകത്തെ തന്നെ ഏറ്റവും മുന്നിലുള്ള കമ്പനിയായി എൻവിഡിയ വളർന്നു. യുഎസിലെയും കാനഡയിലെയും എല്ലാ പ്രധാന ബാങ്കുകളുടെയും സംയോജിത മൂല്യത്തേക്കാൾ ഉയർന്ന വിപണി മൂല്യം നേടിയ എൻവിഡിയയുടേക് മറ്റൊരു കമ്പനിക്കും അവകാശപ്പെടാനാകാത്ത മുന്നേറ്റം കൂടിയാണ്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ ചേസിന്റെ മൂല്യം വെറും 81600 കോടി ഡോളറാണ്. ഇത് എൻവിഡിയയുടെ വിപണി മൂല്യത്തിൻ്റെ അഞ്ചിലൊന്നിൽ താഴെ മാത്രമാണ്.

അതേസമയം വിപണിയിലെ എഐ ബബ്ൾ തരംഗമാണ് എൻവിഡിയ ഓഹരികളിലും പ്രകടമാകുന്നത് എന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നുണ്ട്. ലോകമെമ്പാടും എഐ സ്റ്റാർട്ടപ്പുകളിലേക്കും കമ്പനികളിലേക്കും നിക്ഷേപം ഒഴുകുന്നുണ്ട്.