image

13 March 2026 12:54 PM IST

World

മൊജ്താബ റെവല്യൂഷനറി ​ഗാ‍ർഡുകളുടെ പാവ, തുറന്നടിച്ച് നെതന്യാഹു, പോരിനുറച്ച് ഇറാൻ

MyFin Desk

മൊജ്താബ റെവല്യൂഷനറി ​ഗാ‍ർഡുകളുടെ പാവ, തുറന്നടിച്ച് നെതന്യാഹു, പോരിനുറച്ച് ഇറാൻ
X

Summary

മൊജ്താബ റെവല്യൂഷറി ​ഗാ‍ർഡുകളുടെ പാവയാണെന്ന് തുറന്നടിച്ച് നെതന്യാഹൂ, പോരിനുറച്ച് തന്നെ ഇറാൻ , പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതിയില്ലേ?


ഇറാന്റെ പരമോന്നത നേതാവായി അധികാരമേറ്റ മൊജ്താബ ഖമനെയിയുടെ ആദ്യ പൊതു പ്രസ്താവന തന്നെ ഇറാൻ പോരാട്ടം തുടരാൻ തന്നെ തീരുമാനിച്ചു എന്ന് സൂചിപ്പിക്കുന്നതാണ്. നിലവിലെ സ‍ർക്കാരിനെ അട്ടിമറിക്കാൻ ഇറാൻ ജനതക്ക് സഹായം നൽകുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവനയാണ് ഖമേനിയെ ചൊടിപ്പിച്ചത്.

ലോകത്തെ ഊർജ്ജ വിതരണ മേഖലയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്ന ഈ യുദ്ധത്തിന് അവസാനമില്ലേ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ്. ഭരണകൂടത്തെ അടിമറിക്കുന്നത് ഇനി നിങ്ങളുടെ കൈകളിലാണെന്നും അതിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളാണ് ഞങ്ങൾ സൃഷ്ടിക്കുന്നത് എന്നുമാണ് ഇറാൻ ജനതയോട് നെതന്യാഹു വ്യക്തമാക്കിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെള്ളിയാഴ്ച പുലർച്ചെയും തീവ്രമായ വ്യോമാക്രമണങ്ങൾ നടക്കുകയാണ്. ഇറാൻ്റെ ചെക്ക്പോസ്റ്റുകൾ ലക്ഷ്യമിട്ടാണ് യുഎസും ഇസ്രായേലും പ്രത്യാക്രമണങ്ങൾ നടത്തുന്നത്. ഖമേനിയെ റെവല്യൂഷനറി ഗാർഡുകളുടെ കളിപ്പാവ എന്നും നെതന്യാഹു വിശേഷിപ്പിച്ചു.

ഇറാന്റെ അർദ്ധസൈനിക സേനാ വിഭാ​ഗവുമായി അടുത്ത ബന്ധമുള്ള ഖമേനി, പിതാവ് ആയത്തുള്ള അലി ഖമേനിയെക്കാൾ ക‍ാർക്കശ്യക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായി നീളാം എന്ന സൂചനകൂടെ നൽകുകയാണ്.

ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചേക്കും

ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ വെള്ളിയാഴ്ചയും തുടരുന്നു. സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലേക്ക് നീങ്ങിയ മൂന്ന് ഡസനിലധികം ഡ്രോണുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തകർത്തതായി റിപ്പോ‍ർട്ടുകളുണ്ട്. അതേസമയം എണ്ണ വില കുതിച്ചുയരുന്നതിനേക്കാൾ ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് കൂടുതൽ മുൻഗണന നൽകുകയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. രാജ്യാന്തര വിപണിയിൽ ഇപ്പോൾ തന്നെ 102 ഡോളറിലാണ് ക്രൂഡ് ഓയിൽ വില. വരും ദിവസങ്ങളിൽ വില വീണ്ടും കുതിച്ചേക്കും.