2 Dec 2025 4:33 PM IST
Summary
റഷ്യൻ പ്രസിഡൻ്റ് വ്ളാഡ്മിർ പുടിൻ്റെ ഇന്ത്യാ സന്ദർശനം ഉറ്റു നോക്കി ലോകം
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ്റെ ഇന്ത്യാ സന്ദർശനം ഉറ്റു നോക്കി ലോകം. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഊര്‍ജ്ജം, വ്യോമയാന-പ്രതിരോധ മേഖലകളിൽ കരാറുണ്ടാവുമെന്ന് സൂചന. എന്നാല്‍ പുടിനുമായി പുതിയ ഊര്‍ജ്ജ-പ്രതിരോധ കരാറുകള്‍ വന്നാല്‍, അമേരിക്കയുടെ ഭാഗത്ത് നിന്ന് വീണ്ടും പ്രതികാര നടപടികള്‍ ക്ഷണിച്ചുവരുത്തുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം.
ഇക്കാര്യം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതേസമയം, വിലക്കുറവില്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ പൊതുമേഖലാ കമ്പനികള്‍ക്ക് സാധിക്കുമോ എന്നറിയാനും സാമ്പത്തിക ലോകം കാത്തിരിക്കുകയാണ്. ഈ ഊര്‍ജ്ജ ബന്ധത്തിലെ മാറ്റങ്ങള്‍ ക്രൂഡ് ഓയില്‍ വിലയിലും ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികളുടെ ഓഹരികളിലും ഉടനടി പ്രതിഫലിച്ചേക്കാം.
പുടിന്റെ സംഘത്തില്‍ പ്രതിരോധ മന്ത്രിയും റഷ്യയുടെ പ്രമുഖ ആയുധ കയറ്റുമതി സ്ഥാപനമായ റോസോബോറോണ്‍ എക്സ്പോര്‍ട്ടിന്റെ മേധാവിയും ഉള്‍പ്പെടുന്നു എന്നത് പുതിയ ആയുധ കരാറുകള്‍ക്ക് സൂചനയാണ് കാണുന്നത്. പുടിന്റെ പ്രതിനിധി സംഘത്തില്‍ സേര്ബാങ്ക്, റോസ്നെഫ്റ്റ്, ഗാസ്പ്രോംനെഫ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികളുടെ സിഇഒമാരും ഉണ്ട്. അതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ വലിയൊരു ഭാഗം ഇന്ത്യന്‍ രൂപയിലേക്ക് പൂര്‍ണമായും മാറിയേക്കാം.
കേന്ദ്രബാങ്ക് ഇന്ത്യന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ രൂപയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് രൂപയുടെ അന്താരാഷ്ട്ര വിനിമയ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.രൂപയിലുള്ള ഇടപാടുകളുടെ വളര്‍ച്ച ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്കും കയറ്റുമതിക്കാര്‍ക്കും പുതിയ സാധ്യതകള്‍ നല്‍കും.പ്രതിരോധ കരാറുകള്‍ യാഥാര്‍ത്ഥ്യമായാല്‍, എച്ച്എഎല്‍ പ്രതിരോധ കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു കിട്ടാന്‍ സാധ്യതയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
