image

26 Feb 2026 1:15 PM IST

World

കുഞ്ഞു പഞ്ചിൻ്റെ സ്നേഹം; ലോകമെമ്പാടും അറങുട്ടാൻ ഹിറ്റാക്കി ഐകിയ, ഇനി പരസ്യം എന്തിന് ?

MyFin Desk

കുഞ്ഞു പഞ്ചിൻ്റെ സ്നേഹം; ലോകമെമ്പാടും അറങുട്ടാൻ ഹിറ്റാക്കി ഐകിയ, ഇനി പരസ്യം എന്തിന് ?
X

Summary

ബ്രാൻഡിങ്ങിനും പ്രമോഷനുമായി ഒരു രൂപ പോലും ചെലവാക്കാതെ ഐകിയ എന്ന ബ്രാൻഡിൻ്റെ അറങുട്ടാൻ സോഫ്റ്റ്ടോയ് ലോകമെമ്പാടും സൂപ്പർഹിറ്റ്. കുഞ്ഞിപഞ്ചിനൊപ്പമുള്ള പാവയുടെ ചിത്രം കാട്ടി ലോകമെമ്പാടും തകർപ്പൻ വിൽപ്പന


ജീവനില്ലാത്ത ഒരു പാവയിൽ അമ്മയുടെ ചൂട് തേടുന്ന കുഞ്ഞ് പഞ്ചിൻ്റെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയത്തിൽ നോവു പടർത്തി. മനുഷ്യരിലെ സ്നേഹത്തിൻ്റെ ഉറവ പഞ്ച് എന്ന കുട്ടിക്കുരങ്ങനോടുള്ള വാത്സല്യമായപ്പോൾ ഈ വൈകാരികതയെ മികച്ച ബ്രാൻഡിങ് കൂടെയാക്കി സോഫ്റ്റ് ടോയ് വിറ്റ കമ്പനി. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കൾ കൂട്ടത്തോടെ അറാങുട്ടാൻ ട്രെൻഡിൻ്റെ ചുവടുപിടിച്ച് സോഫ്റ്റ് ടോയികൾ വാങ്ങി തുടങ്ങി. പല ഐകിയ സ്റ്റോറുകളിലും ഇപ്പോൾ അറാങുട്ടാൻ എന്ന വിഭാ​ഗത്തിലെ കുരങ്ങൻെറ പാവ കിട്ടാനില്ല. പുതിയ സ്റ്റോക്ക് കയറ്റുമതി ചെയ്ത് എത്തുന്നതുവരെ കാത്തിരിക്കാൻ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരിക്കുകയാണ് കമ്പനി. ഓൺലൈനിലും തകർപ്പൻ വിൽപ്പന.

വില ഈടാക്കുന്നത് 5000 രൂപ വരെ

ഒരു കമ്പനി മാത്രമല്ല ലോകമെമ്പാടുമുള്ള കളിപ്പാട്ട വിൽപ്പനക്കാരും ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസ‍ർമാരുമെല്ലാം ഈ ട്രെൻഡിൻ്റെ ചുവടുപിടിച്ചു. ഐകിയയുടെ പല സ്റ്റോറുകളിലും ഒറ്റ് സ്റ്റോക്ക് പോലും അവശേഷിക്കാത്ത രീതിയിലായി ഇപ്പോൾ ടോയ് വിൽപ്പന. ഐകിയ ഓൺലൈൻ സ്റ്റോറിൽ 869 രൂപ വിലയുള്ള പാവക്ക് ആമസോണിൽ 1600 രൂപയിലേറെയാണ് വില. ഐകിയയുടേതൊന്നുമല്ലെങ്കിൽ പോലും 500 -1000 രൂപ വിലയുണ്ടായിരുന്ന ഇത്തരത്തിലെ പല പാവകളും ഇപ്പോൾ 5000 രൂപ വരെയൊക്കെ വില ഈടാക്കി പലരും വിൽക്കുന്നുമുണ്ട്.

ചുരുക്കത്തിൽ ഒരു രൂപ പോലും ചിലവില്ലാതെ മനുഷ്യരുടെ വൈകാരികതയെ മികച്ച ഒരു ബ്രാൻഡിങ് തന്ത്രം കൂടിയാക്കുകയാണാളുകൾ. ഒരു പരസ്യചിത്രത്തിനും നൽകാനാകാത്ത മിഴിവുമായി കുഞ്ഞി പഞ്ച് ജീവനില്ലാത്ത പാവയെ നെഞ്ചോട് ചേർക്കുന്ന ചിത്രങ്ങൾ.

ഏതാണ് യഥാർഥ കമ്പനി?

സ്വീഡനിൽ സ്ഥാപിച്ച് പിന്നീട് ലോകമെമ്പാടും വ്യാപിപ്പിച്ച ഒരു അഫോഡബിൾ ഹോം ഫർണിഷിംഗ് റീട്ടെയിലറാണ് ഐകിയയാണ് പഞ്ചിൻ്റെ പാവയുടെ യഥാർഥ നിർമാതാക്കൾ . സ്കാൻഡിനേവിയൻ രൂപകൽപ്പനയിലെ കുറഞ്ഞ വിലയിലെ ഫ്ലാറ്റ് ഫർണിച്ചറുകൾക്ക് പേരുകേട്ടതാണ് ഈ കമ്പനി. എടുക്കാനും കൊണ്ടുപോകാനുമൊക്കെ വളരെ എളുപ്പമുള്ള ഫർണിച്ചറുകളാണ് പ്രധാന ഉൽപ്പന്നങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ റീട്ടെയിലർമാരിൽ ഒന്നായ ഈ കമ്പനിക്ക് 60ലധികം രാജ്യങ്ങളിലായി ഇന്നുള്ളത് 500-ലധികം സ്റ്റോറുകളാണുള്ള. കമ്പനിയ്ക്ക് സോഫ്റ്റ് ടോയ് നിർമാണവും ഉണ്ട്. ഈ അറാങുട്ടാൻ പാവകൾ സ്വീഡനിൽ രൂപകൽപ്പന ചെയ്തതാണ്. ഇന്തോനേഷ്യയിലും വിയറ്റ്നാമിലുമാണ് നിർമ്മാണം. വംശനാശഭീഷണി നേരിടുന്ന ഗണമാണ് അറാങുട്ടാൻ.