image

3 March 2026 7:34 PM IST

World

എല്‍എന്‍ജി ഉല്‍പ്പാദനം നിര്‍ത്തി ഖത്തര്‍ എനര്‍ജി;ഇന്ത്യയില്‍ പാചക വാതക വില കൂടുമോ?

MyFin Desk

എല്‍എന്‍ജി ഉല്‍പ്പാദനം നിര്‍ത്തി ഖത്തര്‍ എനര്‍ജി;ഇന്ത്യയില്‍ പാചക വാതക വില കൂടുമോ?
X

Summary

ഇന്ത്യയിലെത്തുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ 40 ശതമാനവും ഖത്തറില്‍ നിന്നാണ്


പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കും. എല്‍എന്‍ജി ഉല്‍പാദനം നിര്‍ത്തുകയാണെന്ന് ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പാചക വാതകത്തിന്റെയും നാച്ചുറല്‍ ഗ്യാസിന്റെയും ക്ഷാമത്തിന് ഇടയാക്കും. ഇന്ത്യയിലെത്തുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ 40 ശതമാനവും ഖത്തറില്‍ നിന്നാണ്. പത്ത് മുതല്‍ 15 ശതമാനം വരെ എല്‍എന്‍ജി ഇന്ത്യ യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. അതുകൊണ്ട് തന്നെ പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുനിന്നാല്‍ ഇന്ത്യയിലെ പാചക വാതകത്തിന്റെയും വാഹന ഇന്ധനമായി ഉപയോഗിക്കുന്ന നാച്ചുറല്‍ ഗാസിന്റെയും ക്ഷാമത്തിന് ഇടയാക്കും.

ഏറ്റവും കൂടുതല്‍ പാചക വാതകം ഇറക്കുമതി ചെയ്യുന്ന ലോകത്തെ നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ. എല്‍ എന്‍ ജി ഉത്പാദനം നിര്‍ത്തുകയാണെന്ന് ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ പതിച്ച് ലാസ് റഫാനിലെ ഖത്തര്‍ എനര്‍ജിയുടെ ഉല്‍പ്പാദന പ്ലാന്റില്‍ കേടുപാടുകള്‍ ഉണ്ടായതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. ഖത്തര്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കുന്ന 82 ശതമാനം ദ്രവീകൃത പ്രകൃതി വാതകവും ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

പെട്രോനെറ്റ് എല്‍ എന്‍ ജിയുമായി 20 വര്‍ഷത്തെ കയറ്റുമതി കരാറും ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനുമായി 17 വര്‍ഷത്തെ കരാറും ഖത്തര്‍ എനര്‍ജി ഒപ്പുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ ഉത്പാദനം പുനരാരംഭിക്കാന്‍ വൈകിയാല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങും.