11 March 2026 7:21 PM IST
റിലയന്‍സ് അമേരിക്കയിൽ റിഫൈനറി സ്ഥാപിക്കുന്നു. ട്രംപിൻറെ സഹകരണത്തോടെയാണ് 300 ബില്യണ്‍ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കുന്നത്
MyFin Desk
Summary
50 വര്‍ഷത്തിനു ശേഷമാണ് അമേരിക്കയില്‍ ഓയില്‍ റിഫൈനറി സ്ഥാപിക്കുന്നത്
അമേരിക്കയിലെ ടെക്സാസില്‍ ബ്രൗണ്‍സ്വില്ലെ തുറമുഖത്ത് പുതിയ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് ചരിത്രപരമായ കരാറില്‍ ഒപ്പിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ റിഫൈനറിയാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. 300 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 25 ലക്ഷം കോടി രൂപ) യാണ് പദ്ധതി.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സിന്റെ നിക്ഷേപത്തിന് ട്രംപ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനറി സമുച്ചയം ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സിനുണ്ട്.
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള റിഫൈനറി ആയിരിക്കും ഇതെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ ഷെയ്ല്‍ ഓയില്‍ പൂര്‍ണ്ണമായും സംസ്‌കരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. പ്രതിദിനം ഏകദേശം 1,60,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.
പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം ഇറാന്‍ തടസ്സപ്പെടുത്തിയതോടെ ആഗോള വിപണിയിലുണ്ടായ അസ്ഥിരത മറികടക്കാന്‍ സ്വന്തം രാജ്യത്ത് ഉല്പാദനം വര്‍ദ്ധിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം.
പഠിക്കാം & സമ്പാദിക്കാം
Home
