image

24 Jan 2026 5:02 PM IST

World

Italian Colosseum Revenue : 10 ലക്ഷം മൃഗങ്ങളും നാലു ലക്ഷം മനുഷ്യരും മരിച്ച ഇടം, ഇവിടെ ഒരു വർഷം സന്ദർശനത്തിനെത്തുന്നത് 70 ലക്ഷം പേർ!

MyFin Desk

Italian Colosseum Revenue : 10 ലക്ഷം മൃഗങ്ങളും നാലു ലക്ഷം മനുഷ്യരും മരിച്ച ഇടം, ഇവിടെ ഒരു വർഷം സന്ദർശനത്തിനെത്തുന്നത് 70 ലക്ഷം പേർ!
X

Summary

ഇറ്റാലിയൻ ജിഡിപിയിലെ പവർ ഹൗസാണ്. 10 ലക്ഷം മൃഗങ്ങളും നാലു ലക്ഷം മനുഷ്യരും മരിച്ച ഇടം, ഒരു വർഷം സന്ദർശനത്തിനെത്തുന്നത് 70 ലക്ഷം പേർ.


ഇറ്റലിയുടെ ജിഡിപിയിൽ നല്ലൊരു പങ്ക് സംഭാവന ചെയ്യുകയും ഏകദേശം 42,700 പേ‍ർക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന ലോകാദ്ഭുതമാണ് ഇറ്റാലിയൻ കൊളോസിയം. ഒരു വ‍ർഷം ഈ വമ്പൻ സ്റ്റേഡിയം സന്ദർശിക്കുന്നത് 60- 70 ലക്ഷം പേരാണ്. ഈ സ്മാരകത്തിൻ്റെ മൂല്യം ഇന്ന് ഏതാണ്ട് 7900 കോടി ഡോള‍ർ വരും.

ഇറ്റാലിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 140 കോടി യൂറോയുടെ വരുമാനം നൽകുന്ന സ്മാരകത്തിന് പക്ഷേ ഒരു പ്രത്യേകതയുണ്ട്. നി‍ർമിതിയിലെ വൈവിധ്യം കൊണ്ട് ശ്രദ്ധയാക‍ർഷിക്കുന്ന പടുകൂറ്റൻ സ്റ്റേഡിയം എന്നതിനൊക്കെയപ്പുറം റോമാ സാമ്രാജ്യത്തിൻ്റെ രാജവാഴ്ചയുടെ ഭീകരത വിളിച്ചോതുന്ന ഒരു നി‍ർമിതി കൂടെയാണിത്.

8000 കാണികൾ ആർപ്പു വിളിക്കുന്ന സ്റ്റേഡിയം

നൂറ്റാണ്ടുകൾക്ക് മുമ്പ് 8000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയം രാജാക്കൻമാർ പണികഴിപ്പിച്ചത് മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള ദ്വന്ദ യുദ്ധത്തിനായിരുന്നത്രെ. റോമൻ രാജാക്കൻമാർ സംഘടിപ്പിച്ചിരുന്ന ഈ യുദ്ധത്തിൽ ഘോര മൃഗങ്ങളോട് മൽപ്പിടിച്ച് ജയിക്കുന്നവർക്ക് രാജകീയ പാരിതോഷികങ്ങൾ നൽകിയിരുന്നു. സൈന്യത്തിൽ ഉന്നത ജോലിയും.

മല്ലൻമാർക്ക് മുന്നിലേക്ക് ഗർജ്ജിക്കുന്ന സിംഹങ്ങളെയും കടുവകളെയും ഒക്കെ കൂടു തുറന്ന് വിട്ടിരുന്നു. ഇവിടെ മന്യഷ്യർ ചോര ചിന്തുന്നത് കണ്ട് ഒരുകാലത്ത് ആർപ്പ് വിളിച്ചിരുന്നത് ആയിരങ്ങളാണ്. ലക്ഷക്കണക്കിന് ആളുകളെ വന്യ മൃഗങ്ങൾ കടിച്ചുകീറിയിട്ടുണ്ട്. ഒരുപാട് പേർ വന്യമൃഗങ്ങളുമായി ഒരു ദിവസത്തിലേറെ പോരടിച്ച് തോൽപ്പിച്ചിട്ടുണ്ട് എന്നും ചരിത്രം. നിരവധി മൃഗങ്ങളും ഇവിടെ ചത്തൊടുങ്ങി.



(ചിത്രം: കൊളോസിയത്തിന് മുന്നിൽ വ്ലോ​ഗ‍ർമാരായ ഫൈസലും ഭാര്യ ജിൻഷ ബഷീറും)

ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ഈ സ്മാരകം നേടുന്നത് ശതകോടികളാണ് .ഏകദേശം 10 ലക്ഷം മൃഗങ്ങളും നാലു ലക്ഷം മുനുഷ്യരും മരിച്ചിട്ടുള്ള ഇടം വ്ലോ​ഗ‍റായ ഫൈസൽ, ഫൈസൽ വ്ലോ​ഗ്സിലൂടെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. 3000 രൂപയോളമാണ് ഇവിടെ ടിക്കറ്റ് ചാർജ്. ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ ലോകാദ്ഭുതമാണ് ഇതെന്ന് ഫൈസൽ പറയുന്നു. വ്ലോഗിങ് പ്രഫഷനാക്കിയതിന് ശേഷം ട്രാവൽ വ്ലോഗർമാർ കൂടെയായ ഫൈസലും ഭാര്യ ജിൻഷ ബഷീറും 41 രാജ്യങ്ങളാണ് ഇതുവരെ സന്ദർശിച്ചത്.