23 Nov 2025 2:48 PM IST
Summary
ട്രംപ് മുന്നോട്ട് വച്ച 28 ഇന സമാധാന പദ്ധതിയില്‍ തീരുമാനമെടുക്കാൻ നവംബര്‍ 27 വരെയാണ് സെലന്‍സ്‌കിക്ക് സമയം നല്‍കിയിരിക്കുന്നത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി ഈ മാസം 27ന് അവസാനിക്കുകയാണ്. ട്രംപ് മുന്നോട്ട് വച്ച 28 ഇന സമാധാന പദ്ധതിയില്‍ തീരുമാനമെടുക്കാനാണ് നവംബര്‍ 27 വരെ സമയം നല്‍കിയിരിക്കുന്നത്.
നിശ്ചിത സമയത്തിനകം യുക്രെയ്ന്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമേരിക്കന്‍ സഹായം നിര്‍ത്തുമെന്നാണ് ട്രംപിന്റെ ശാസനം. അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടുത്താന്‍ വയ്യെന്ന സാഹചര്യം നിലവില്‍ സെലെന്‍സ്‌കിയെ പ്രതിസന്ധിയിലാക്കുന്നു.ക്രൈമിയയും ഡോണ്‍ബാസും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുനല്‍കണമെന്നതാണ് വ്യവസ്ഥകളില്‍ പ്രധാനം. മറ്റൊന്ന് നാറ്റോ അംഗത്വം വേണ്ടെന്ന് വയ്ക്കണമെന്നതാണ്.
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് മേല്‍ ട്രംപ് 25% അധിക നികുതി പ്രഖ്യാപിച്ചത് ഇന്ത്യന്‍ വിപണിക്കും തിരിച്ചടിയായിട്ടുണ്ട്. നവംബര്‍ 27ലെ സെലെന്‍സ്‌കിയുടെ തീരുമാനം ലോകരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
