image

25 Nov 2025 1:59 PM IST

World

സുരക്ഷാ ആശങ്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

MyFin Desk

സുരക്ഷാ ആശങ്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം വീണ്ടും റദ്ദാക്കി
X

Summary

മൂന്നാം തവണയാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവയ്ക്കുന്നത


ഇന്ത്യന്‍ സന്ദര്‍ശനം വീണ്ടും റദ്ദാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഡല്‍ഹി സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചത്. മൂന്നാം തവണയാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവയ്ക്കുന്നത്. രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ലാണ് നെതന്യാഹു അവസാനമായി ഇന്ത്യയിലെത്തിയത്. സുരക്ഷ ആശങ്ക മുന്‍നിര്‍ത്തി നിലവില്‍ തീരുമാനിച്ചിരുന്ന സന്ദര്‍ശനം മാറ്റി അടുത്ത വര്‍ഷം പുതിയ തീയതി നിശ്ചയിക്കുമെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി സെപ്തംബര്‍ 9ന് നെതന്യാഹു ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രയേലില്‍ സെപ്തംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇത് മാറ്റിവച്ചു. ഇതിനും മാസങ്ങള്‍ക്ക് മുമ്പ്, ഏപ്രിലിലെ ഇലക്ഷന് മുന്നോടിയായി അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. അതും റദ്ദാക്കിയിരുന്നു.