26 July 2026 9:11 AM IST
Summary
ഫ്രാൻസിൽ മാത്രം കത്തി നശിച്ചത് 2 ,42,000 ഏക്കർ . സ്പെയിനിലും സ്ഥിതി സങ്കീർണം. മൊത്തം ഒഴിപ്പിച്ചത് 2,65,000 ൽ അധികം പേരെ.
യൂറോപ്പിലെ ഉഷ്ണ തരംഗം മൂലം സ്പെയിനിലും ഫ്രാൻസിലും കാട്ടു തീ ആളിപ്പടരുന്നു. ഒരാൾ മരിക്കുകയും, 265,000-ത്തിലധികം പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തു. മെയ് മുതൽ ഇരു രാജ്യങ്ങളും തുടർച്ചയായ ഉഷ്ണതരംഗങ്ങൾ അഭിമുഖീകരിക്കുകയാണ്. സ്പെയിനിലെയും ഫ്രാൻസിലെയും ആയിരക്കണക്കിന് ഹെക്ടറുകളിലാണ് കാട്ടുതീ പടർന്നത്.
സ്പെയിനിൽ, മാഡ്രിഡിന് പടിഞ്ഞാറുള്ള ഗ്രാമങ്ങളിൽ നിന്ന് മാത്രം ഏകദേശം 60,000 പേരെ ഒഴിപ്പിച്ചു. സ്പാനിഷ് തലസ്ഥാനത്തിന്റെ തെക്ക് പടിഞ്ഞാറുള്ള ടോളിഡോ പ്രവിശ്യ ഉൾപ്പെടെ മാഡ്രിഡിന് സമീപം കാട്ടുതീ പടരുകയാണ്. ശനിയാഴ്ച വൈകിയും സ്പെയിനിൽ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരുന്നു. സ്ഥിതി സങ്കീർണ്ണമാണെന്ന സൂചനകളാണുള്ളത്.
കത്തി നശിച്ചത് 2,42,000 ഏക്കർ ഭൂമി
ഫ്രാൻസിലെ പ്രശസ്തമായ അവധിക്കാല സ്പോട്ടുകളിൽ ഒന്നായ ബോർഡോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് 197,000 പേരെ ഒഴിപ്പിച്ചിരുന്നു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ വിവിധ മേഖലകളിലായി 198,000 പേരെ ഒഴിപ്പിച്ചു. ഭൂരിഭാഗവും ഗിറോണ്ടെയിൽ നിന്നാണ് ഒഴിപ്പിച്ചത്. ഫ്രാൻസിൽ ഉടനീളം പടർന്നുപിടിച്ച തീപിടുത്തത്തിൽ ഏകദേശം 242,000 ഏക്കറാണ് കത്തിനശിച്ചത് . രാജ്യം പുനർനിർമ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
