15 July 2026 11:31 AM IST
Summary
ഗൾഫ് വീണ്ടും കലുഷിതമാകുന്നു. പോർ വിളിയുമായി യുഎസും ഇറാനും. ഒരാഴ്ചക്കുള്ളിൽ ധാരണയിലെത്തിയില്ലെങ്കിൽ
ബഹ്റൈനിലും കുവൈറ്റിലും വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇറാനിലെ ഫാക്ടറികളും ആണവ കേന്ദ്രങ്ങളും യുഎസ് ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനിടെയാണ് ആക്രമണം . ഇറാനിൽ യുഎസ് ആക്രമണം നടത്തുകയും തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം.
ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ കപ്പൽത്താവളത്തിലെ പ്രധാന സൗകര്യങ്ങൾ ഇറാൻ നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. യുഎസിൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, നേവൽ സപ്പോട്ട് മാനേജ്‌മെന്റ് സെന്റർ, വെയർഹൗസുകൾ, ഇന്ധന ടാങ്കുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരം വന്നിട്ടില്ല.
വ്യോമാക്രമണം ശക്തമാക്കുമെന്ന് ട്രംപ്
ജോർദാനിലെ അസ്രാഖ് വ്യോമതാവളത്തിലെ യുഎസ് സൈനിക സൗകര്യങ്ങൾക്ക് നേരെ രണ്ടാം ആക്രമണം നടത്തിയതായി ബുധനാഴ്ച ഇറാൻ സൈന്യം അവകാശപ്പെട്ടിരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും അസ്വാരസ്യങ്ങൾ ഉയരുന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഇറാനുമായി ധാരണയിൽ എത്താൻ ആയില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ യുഎസ് വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിൽ തുടർച്ചയായ നാലാം ദിവസമാണ് യുഎസ് സൈന്യത്തിൻ്റെ ആക്രമണം.
പഠിക്കാം & സമ്പാദിക്കാം
Home
