image

25 March 2026 1:06 PM IST

World

ലോകം സമാധാനത്തിലേക്കോ? ഇറാനു മുന്നില്‍ 15 ഇന മാസ്റ്റര്‍ പ്ലാനുമായി ട്രംപ്

MyFin Desk

ലോകം സമാധാനത്തിലേക്കോ? ഇറാനു മുന്നില്‍ 15 ഇന മാസ്റ്റര്‍ പ്ലാനുമായി ട്രംപ്
X

Summary

ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ അമേരിക്കയുടെ വാദം തള്ളി


ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി 15 നിര്‍ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ അമേരിക്ക ഇറാന് കൈമാറിയതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലുള്ളവര്‍ക്ക് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇതിനായി ശരിയായ നേതാക്കളുമായാണ് ചര്‍ച്ച നടക്കുന്നതെന്നുമാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ അമേരിക്കയുടെ വാദം തള്ളി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും, ട്രംപിന്റേത് വെറും വ്യാജ വാര്‍ത്ത ആണെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് പറഞ്ഞു.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വികസനം നിര്‍ത്തുക,ആണവ കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര പരിശോധന അനുവദിക്കുക,ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ പദ്ധതികളാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇറാന്‍ നിബന്ധനകള്‍ അംഗീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പശ്ചിമേഷ്യയില്‍ യുഎസ് സൈനികരെ വിന്യസിക്കും

അതേസമയം പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ആയിരക്കണക്കിന് സൈനികരെ കൂടി മേഖലയിലേക്ക് അയക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ആര്‍മിയുടെ എലൈറ്റ് വിഭാഗമായ '82-ാം എയര്‍ബോണ്‍ ഡിവിഷനിലെ' സൈനികരെയാണ് അയക്കുന്നത്. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ നിന്നുള്ള മൂവായിരത്തോളം സൈനികര്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ഇറാനിലേക്ക് നേരിട്ട് സൈനികരെ അയക്കാന്‍ തീരുമാനിച്ചിട്ടില്ല.