25 Jan 2026 1:08 PM IST
Summary
ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടാല്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഇടാക്കുമെന്നാണ് മുന്നറിയിപ്പ്
ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ട് പോയാല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി മുഴക്കി. കഴിഞ്ഞയാഴ്ച ചൈനയുമായുള്ള വ്യാപാര കരാറില്‍ ട്രംപ് അനുകൂല നിലപാട് എടുത്തിരുന്നു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഡാവോസിലെ പ്രസംഗത്തെത്തുടര്‍ന്നാണ് ട്രംപിന്റെ നിലപാട് മാറിയത്.
കാനഡ ജീവിക്കുന്നത് അമേരിക്ക കാരണം കൊണ്ടാണ് എന്ന ട്രംപിന്റെ വാദത്തെ കാര്‍ണി വിമര്‍ശിച്ചു. കാനഡ അമേരിക്ക കാരണം കൊണ്ടല്ല ജീവിക്കുന്നത്. കനേഡിയന്‍കാരുടെ പരിശ്രമത്താലാണ് രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്നും കാര്‍ണി പറഞ്ഞു. ചൈന കാനഡയുടെ ബിസിനസുകള്‍, സാമൂഹിക ഘടന, പൊതു ജീവിതരീതി എന്നിവയെല്ലാം നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കാനഡയെ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് അയക്കുന്നതിനുള്ള ഒരു തുറമുഖം ആക്കാമെന്ന് കാര്‍ണി കരുതുന്നുണ്ടെങ്കില്‍, അദ്ദേഹത്തിന് തെറ്റിയെന്ന് ട്രംപ് പറഞ്ഞു.
ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ച് കാര്‍ണി ആഗോള നേതാക്കള്‍ക്ക് മുന്നില്‍ അമേരിക്കന്‍ മേല്‍ക്കോയ്മയ്‌ക്കെതിരെ സംസാരിച്ചിരുന്നു. അമേരിക്കയെക്കുറിച്ചുള്ള ഈ പരാമര്‍ശം ട്രംപിനെ പ്രകോപിപ്പിച്ചു. ഇതാണ് കാനഡയ്‌ക്കെതിരെ ട്രംപിന്റെ ഭീഷണിയ്ക്കുള്ള കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
