28 March 2026 8:54 PM IST
Summary
BW TYR, BW ELM എന്നീ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകളാണ് ഹോര്‍മുസ് കടന്നത്
രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി എല്‍പിജിയുമായി ഹോര്‍മുസ് കടലിടുക്ക് കടന്നു. BW TYR, BW ELM എന്നീ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകളാണ് ഹോര്‍മുസ് കടന്നത്. ഇന്ത്യയടക്കമുള്ള 5 സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മുസ് കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഷിപ്പിംഗ് ഏജന്‍സികള്‍ നല്‍കുന്ന വിവരം അനുസരിച്ച്. BW TYR, BW ELM എന്നീ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഓമാന്‍ തീരത്തേക്ക് നീങ്ങിയെന്നാണ്. ബിപിസിഎല്ലിനും എച്ച്പിസിഎല്ലിനും ചാര്‍ട്ട് ചെയ്ത കപ്പലുകളാണ് ഇവ. ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകള്‍ എത്തിച്ചേരുക. ഏകദേശം 93,000 ടണ്ണോളം എല്‍പിജിയാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എല്‍പിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്.
ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നീ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ ടാങ്കറുകള്‍ക്ക് സുരക്ഷിതമായ യാത്ര അനുവദിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നത്. അതേസമയം, ഇറാന്റെ ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കനത്തതോടെയാണ് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകപ്പല്‍ ഗതാഗതം ദുഷ്‌കരമായത്. ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും ഇസ്രായേല്‍ ആക്രമണം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
