3 March 2026 3:18 PM IST
Summary
മിഡിൽ ഈസ്റ്റ് സംഘർഷം വ്യോമാതിർത്തി തടസ്സപ്പെടുത്തിയിരിക്കുന്നതിനാൽ വൺ സ്റ്റോപ്പ് യുകെ ഫ്ലൈറ്റിന് ഒൻപത് ലക്ഷം രൂപ ടിക്കറ്റ് നിരക്ക്.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ഇന്ത്യ-യുകെ വിമാന നിരക്കുകളിലും കുത്തനെ വർധന. ടിക്കറ്റ് നിരക്ക് ഒൻപത് ലക്ഷം രൂപ വരെയായി ഉയർന്നു. യാത്രാ സമയത്തിലും വർധനയുണ്ട്. യുഎഇ വ്യോമാതിർത്തി ഭാഗികമായി തുറന്നതിനാൽ ദുബായ് വിമാനത്താവളങ്ങളിൽ നിന്ന് ചില വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എങ്കിലും റദ്ദാക്കിയിരിക്കുന്ന മറ്റ് സർവീസുകളിൽ മാറ്റമില്ല. എയർപോർട്ടുകളിലേക്കുള്ള പ്രവേശനവും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. പതിവ് സർവീസുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്.
മിഡിൽ ഈസ്റ്റ് സംഘർഷം വ്യോമാതിർത്തി തടസ്സപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനക്കമ്പനികൾ എല്ലാം വിവിധ ഷെഡ്യൂളുകളും റൂട്ടുകളും ക്രമീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. പ്രശ്ന സാധ്യത മേഖലകൾ ഒഴിവാക്കി ബദൽ റൂട്ടുകളിലൂടെയാണ് കമ്പനികൾ ഇപ്പോൾ ദീർഘദൂര സർവീസുകൾ നടത്തുന്നത്. സംഘർഷം കാരണം മിഡിൽ ഈസ്റ്റ് വ്യോമാതിർത്തി വഴിയുള്ള വ്യോമഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഇതാണ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണം. ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ വിരളമാണ്. യാത്രക്കാർക്ക് ഇപ്പോൾ ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളും ഇല്ല. അതേസമയം കുറഞ്ഞ നിരക്കിൽ വൺ-സ്റ്റോപ്പ് വിമാനങ്ങൾ ലഭ്യമാണെങ്കിലും മിക്ക സർവീസുകളും റദ്ദു ചെയ്തിരിക്കുകയാണ്.
കൂടുതൽ സർവീസുകൾ പുനരാരംഭിക്കുമോ?
നേരിട്ടുള്ള ടിക്കറ്റിന് 9 ലക്ഷം രൂപ വരെ ഈടാക്കുന്നത് വിർജിൻ അറ്റ്ലാന്റിക് ആണ്. വിഎസ്303 (എയർബസ് A350-1000) ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസ്. മാർച്ച് 6 നാണ് ന്യൂഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രോയിലേക്ക് പുറപ്പെടുന്നത്. 10 മണിക്കൂറാണ് ഫ്ലൈറ്റ് യാത്രാ സമയം. അതേസമയം അടച്ച വ്യോമാതിർത്തി മറികടന്ന് വിമാനക്കമ്പനികൾ ഭാഗികമായി സർവീസ് പുനരാരംഭിച്ചിരിക്കുന്നത് യാത്രക്കാർക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
