image

3 Feb 2024 8:37 AM GMT

World

യുപിഐ സംവിധാനം ഇനി യൂറോപ്പിലും

MyFin Desk

UPI system now also in Europe
X

Summary

  • ഇന്ത്യയില്‍ 17 വര്‍ഷഷത്തോളമായി സാന്നിധ്യമറിയിച്ച കമ്പനിയാണ് ലെറ.
  • ഫഞ്ച് ഇ-കൊമേഴ്സ് പ്രോക്സിമിറ്റി പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ലൈറ.
  • ഈഫര്‍ ടവറില്‍ നിന്നായിരിക്കും ആദ്യ സേവനം


യൂറോപ്പില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്രവര്‍ത്തനക്ഷമമാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ലൈറയുമായി കൈകോര്‍ക്കുന്നു. ഫഞ്ച് ഇ-കൊമേഴ്സ് പ്രോക്സിമിറ്റി പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ലൈറ.

പാരീസിലെ ഈഫല്‍ ടവറില്‍ വെള്ളിയാഴ്ച നടന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിന സ്വീകരണത്തില്‍ യുപിഐ ഔദ്യോഗികമായി ആരംഭിച്ചു. ഈഫര്‍ ടവറില്‍ നിന്നായിരിക്കും ആദ്യമായി യുപിഐ സേവനം ആരംഭിക്കുക. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്നവരില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരാണ്. അതിനാല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് യുപിഐ ഉപയോഗിച്ച് ടിക്കറ്റ് വാങ്ങാനാകും. ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനും എന്‍പിസിഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് (എന്‍ഐപിഎല്‍) പദ്ധതിയിടുന്നു. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാട് വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ സാധിക്കും.

എന്‍പിസിഐയുടെ പേയ്മെന്റ് പരിഹാരങ്ങള്‍ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര പ്രവര്‍ത്തനക്ഷമമായ ആഗോള പേയ്മെന്റ് സംവിധാനം സ്ഥാപിക്കുന്നതിനുമുള്ള സന്തോഷം എന്‍ഐപിഎല്‍ സിഇഒ റിതേഷ് ശുക്ല പ്രകടിപ്പിച്ചു. പങ്കാളിത്തം സ്ഥാപിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റ് പരിഹാരങ്ങള്‍ നല്‍കുന്നതിന് ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സജീവമായി സഹകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ശുക്ല പറഞ്ഞു.

'ഫ്രഞ്ച്, യൂറോപ്യന്‍ ടൂറിസം മേഖലയിലെ കമ്പനികളുടെ ഈ പങ്കാളിത്തം വലിയ മുന്നേറ്റത്തെയും വരാനിരിക്കുന്ന പുതിയ ബിസിനസ്സ് അവസരങ്ങളേയും പ്രതിനിധീകരിക്കുന്നു,' ലൈറ ഫ്രാന്‍സിന്റെ കൊമേഴ്സ്യല്‍ ഡയറക്ടര്‍ ക്രിസ്റ്റോഫ് മാരിയറ്റ് പറയുന്നു.