image

11 Dec 2025 1:33 PM IST

World

US Gold Card: 10 കോടി രൂപ നിക്ഷേപിക്കാമോ? യുഎസിലേക്ക് പോകാം, അതിസമ്പന്നരെ ചാക്കിലാക്കാൻ യുഎസ്

MyFin Desk

gold card, us to sack the super-rich
X

Summary

അതിസമ്പന്നരെ ചാക്കിലാക്കാൻ യുഎസ്. ഗോൾഡ് കാർഡിലൂടെ ഇപ്പോൾ ‌കുടിയേറ്റത്തിന് അപേക്ഷിക്കാം.


യുഎസിൽ എവിടെയും സ്ഥിരമായി താമസിക്കാം. ജോലി ചെയ്യാം. അനായാസം കുടിയേറാം. ഒരാൾക്ക് 10ലക്ഷം ഡോളർ. പ്രോസസിങ് ഫീസ് വേറെയും. പണം നൽകിയാൽ ഗ്രീൻ കാർഡിൻ്റെ അതേ ആനുകൂല്യങ്ങൾ എളുപ്പത്തിൽ നേടാൻ അതിസമ്പന്നരെ സഹായിക്കുന്ന ട്രംപിൻ്റെ ഗോൾഡ് കാർഡ് വിൽപ്പനക്കെത്തിയതോടെ വീണ്ടും ചർച്ചയാവുകയാണ്.

2025 അവസാനത്തോടെ ട്രംപ് ഭരണകൂടം അവതരിപ്പിച്ച കാർഡ് യുഎസിൽ നിക്ഷേപിച്ച് സ്ഥിരതാമസ ആനുകൂല്യങ്ങൾ നേടാൻ കുടിയേറ്റം ലക്ഷ്യമിടുന്നവരെ പ്രേരിപ്പിക്കും. സമ്പന്നരായ നിക്ഷേപകർക്ക് സ്ഥിര താമസവും പൗരത്വവും വേഗത്തിൽ നൽകുന്ന പ്രോഗ്രാം യുഎസിലേക്ക് ശതകോടി ഡോളറുകൾ ഒഴുക്കുമെന്നാണ് ട്രംപിൻ്റെ കണക്കുകൂട്ടൽ.

അഞ്ച് വർഷത്തെ സ്ഥിര താമസത്തിനുശേഷമായിരിക്കും നിക്ഷേപകർക്ക് യുഎസ് പൗരത്വത്തിന് അപേക്ഷിക്കാനാകുക.മുൻ വിസ പ്രോഗ്രാമുകളെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമാകുന്ന രീതിയിലാണ് ഗോൾഡ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിസമ്പന്നരെയും കുടുംബാംഗങ്ങളെയും കോർപ്പറേറ്റുകളെയും മാത്രമാണ് ലക്ഷ്യമിടുന്നത്. നിക്ഷേപകർക്ക് അധിക തുക നൽകി കുടുംബാംഗങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താം. കോർപ്പറേറ്റുകൾക്കായി പ്രത്യേക ഗോൾഡ് കാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോൾ നിക്ഷേപിക്കാം

പദ്ധതിയുടെ ഭാഗമായുള്ള നിക്ഷേപങ്ങൾ എല്ലാം യുഎസ് സർക്കാരിലേക്കായിരിക്കും പോകുക. ട്രഷറി വകുപ്പ് തന്നെ ഈ തുക കൈകാര്യം ചെയ്യും.ഔദ്യോഗിക വെബ്‌സൈറ്റായ Trumpcard.gov എന്നതിലൂടെ ഇപ്പോൾ അപേക്ഷിക്കാൻ ആകും. അപേക്ഷകർക്ക് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് 15,000 യുഎസ് ഡോളർ പ്രോസസ്സിംഗ് ഫീസായി നൽകണം. മൊത്തം 9.1 കോടി രൂപയിലധികമാണ് ഒരാൾക്ക് മാത്രം ചെലവ് വരിക. കോർപ്പറേറ്റ് സ്പോൺണസേഡ് കാർഡ് ആണ് വേണ്ടതെങ്കിൽ 18 കോടി രൂപയിലധികം നൽകണം.