31 July 2026 1:13 PM IST
Summary
ഇറാൻ യുദ്ധം, മിഡിൽ ഈസ്റ്റിൽ പൊലിഞ്ഞത് 16 ഇന്ത്യാക്കാരുടെ ജീവൻ
യുഎസ്-ഇറാൻ യുദ്ധത്തിൽ മിഡിൽ ഈസ്റ്റിൽ ഇതുവരെ 16 ഇന്ത്യാക്കാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി മുതലാണിത്. മിഡിൽ ഈസ്റ്റിൽ 10 നാവികർ ഉൾപ്പെടെയാണ് 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർക്ക് മിഡിൽ ഈസ്റ്റിൽ ജീവൻ നഷ്ടപ്പെട്ടതായി സർക്കാർ പാർലമെന്റിനെ അറിയിച്ചു.
സിപിഐ ( എം )എംപി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് കണക്കുകൾ പുറത്ത് വിട്ടത്. മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഘർഷത്തെത്തുടർന്ന് കൊല്ലപ്പെട്ടവരുടെ മാത്രം കണക്കാണിത്.
ഒമാനിലാണ് ഏറ്റവുമധികം പേർ മരണമടഞ്ഞത്. ഒമാനിൽ എട്ട് പേർ മരണമടഞ്ഞു. സൗദി അറേബ്യയിൽ ഒരാൾ മരണമടഞ്ഞു. ഇറാഖിൽ ഒരാൾ മരണമടഞ്ഞപ്പോൾ യുഎഇയിൽ നാല് പേരാണ് മരണമടഞ്ഞത്. 75 ഇന്ത്യക്കാർക്ക് പരിക്കേറ്റു .യുഎഇയിൽ 32 പേർക്കും ഒമാനിൽ 24 പേർക്ക് പരിക്കേറ്റു. ഇറാൻ യുദ്ധവുമായി ബന്ധമില്ലാത്ത മറ്റൊരു അപകടവും മിഡിൽ ഈസ്റ്റിൽ നടന്നു. ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിൽ 12 ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
നഷ്ടപരിഹാരത്തിൻ്റെ വിശദാംശങ്ങൾ
മരണപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ആതിഥേയ സർക്കാരുകളുമായി ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകിയതായി വിദേശകാര്യ മന്ത്രാലയം മറുപടി നൽകി. കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെയും സഹായത്തിന്റെയും വിശദാംശങ്ങളും അത്തരം സംഭവങ്ങളെത്തുടർന്ന് സ്വീകരിച്ച നയതന്ത്ര നടപടികളും സിപിഐ (എം) നേതാവ് സർക്കാരിനോട് ചോദിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
