image

8 Jan 2026 11:42 AM IST

World

Venezuela Donald Trump : വെനസ്വേലൻ എണ്ണ അമേരിക്ക വിൽക്കും: പണം ട്രംപ് മേടിക്കും

MyFin Desk

trump imposes tariffs at home and abroad, additional tariffs on advertising
X

Summary

ജനങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും


കെട്ടിക്കിടക്കുന്ന 3–5 കോടി ബാരൽ എണ്ണ വെനസ്വേലയിലെ ഇടക്കാല സർക്കാർ യുഎസിനു കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഉപരോധം മൂലം കെട്ടികിടക്കുന്ന എണ്ണയാണ് കൈമാറുന്നത്. ‘കപ്പലിൽ എണ്ണ യുഎസിന്റെ തുറമുഖത്തെത്തും. വിപണിവിലയ്ക്കു വിൽക്കും.

പണം താൻ നേരിട്ടു നിയന്ത്രിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇത് യുഎസിലെയും വെനസ്വേലയിലെയും ജനങ്ങൾക്കു വേണ്ടിയാവും ചെലവഴിക്കുക’ – ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് വെനസ്വേല സർക്കാർ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള എണ്ണ വിപണിയിൽ വില ഒരു ശതമാനം ഇടിഞ്ഞു.

പ്രമുഖ എണ്ണക്കമ്പനികളുമായി നാളെ ചർച്ച നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. എക്സോൺ, ഷെവ്റൻ, കോണോകോഫിലിപ്സ് തുടങ്ങിയ യുഎസ് ഭീമന്മാരുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണു സൂചന. അതിനിടെ, ചൈനയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലുകൾ തിരിച്ചുവിടാൻ യുഎസ് വെനസ്വേലയോട് ആവശ്യപ്പെട്ട സംഭവത്തിൽ ചൈന ശക്തമായി പ്രതിഷേധം അറിയിച്ചു. യുഎസ് നടപടി രാജ്യാന്തര നിയമലംഘനമാണെന്നും ചൈന ആരോപിച്ചു.