image

9 Jan 2026 4:00 PM IST

World

ചൈന ഇന്ത്യയുടെ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനമാകുമോ?

MyFin Desk

will china become indias main export destination
X

Summary

ഉഭയകക്ഷി വ്യാപാര ബന്ധത്തിലെ ഘടനാപരമായ മാറ്റമാണ് ഈ ഡാറ്റ സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക്‌സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കണക്കുകള്‍ പറയുന്നു


ഇന്ത്യയുടെ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനമായി ചൈന മാറുമോ? നിലവില്‍ പുറത്തുവരുന്ന കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ ടൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 33 ശതമാനം വര്‍ധിച്ച് 12.22 ബില്യണ്‍ യുഎസ് ഡോളറായി.

ഉഭയകക്ഷി വ്യാപാര ബന്ധത്തിലെ ഘടനാപരമായ മാറ്റമാണ് ഈ ഡാറ്റ സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക്‌സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കണക്കുകള്‍ പറയുന്നു.

2024-25 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യ 9.2 ബില്യണ്‍ യുഎസ് ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്തു. 2022-23 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇത് 9.89 ബില്യണ്‍ യുഎസ് ഡോളറും 2023-24 ല്‍ 10.28 ബില്യണ്‍ യുഎസ് ഡോളറുമായിരുന്നു.

2025-26 ല്‍ 12.22 ബില്യണ്‍ യുഎസ് ഡോളറിലേക്കുള്ള കുത്തനെയുള്ള കുതിപ്പ് കഴിഞ്ഞ വര്‍ഷത്തെ ഇടിവ് മാറ്റുക മാത്രമല്ല, കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയെ അടയാളപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഡാറ്റ കാണിക്കുന്നു.

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍, ആദ്യ എട്ട് മാസങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തിയ പ്രധാന ഇനങ്ങളില്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേ മൊഡ്യൂളുകള്‍, ടെലിഫോണിക്കുള്ള മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

യുഎസിലെ ഉയര്‍ന്ന താരിഫ് അമേരിക്കയിലേക്ക് മത്സരാധിഷ്ഠിത നിരക്കില്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ബുദ്ധിമുട്ടായതിനാല്‍ ഇന്ത്യന്‍ വ്യവസായം വ്യത്യസ്ത വിപണികളിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുകയാണ്.

ഇന്ത്യ വ്യാപാര കരാറിലെത്താത്തത് യുഎസിനെ ഒട്ടൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. ട്രംപ് പലതവണവിളിച്ചിട്ടും ഫോണെടുക്കാത്ത പ്രധാനമന്ത്രി അങ്ങോട്ട് വിളിക്കണമെന്ന ആവശ്യം യുഎസ് പ്രസിഡന്റിനുണ്ട്. കൂടാതെ യുഎസ് നിര്‍ദ്ദേശിക്കുന്ന വഴിയെ കരാര്‍ നടപ്പാകണം എന്ന നിര്‍ബന്ധബുദ്ധിയും അവര്‍ വച്ചുപുലര്‍ത്തുന്നു.