9 Sept 2026 2:00 PM IST
Summary
ശമ്പളത്തിൽ 10 ലക്ഷം സിംഗപ്പുർ ഡോളറിൻ്റെ വർദ്ധനവ്. ഡൊണാൾഡ് ട്രംപും, വ്ലാഡ്മിർ പുടിനും ഷി ജിൻപിംഗുമല്ല, ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന നേതാവ് ഇതാണ്.
ഡൊണാൾഡ് ട്രംപും, വ്ലാഡ്മിർ പുടിനും ഷി ജിൻപിംഗുമല്ല, ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന നേതാവ് പിന്നെ ആരാണ്? ശമ്പളത്തിൽ 10 ലക്ഷം സിംഗപ്പുർ ഡോളറിൻ്റെ വർദ്ധനവ് വരുന്നതോടെ ഇത് മിക്കവാറും സിംഗപ്പുർ പ്രധാനമന്ത്രി ലോറൻസ് വോങ് ആകും . സിംഗപ്പുർ, രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്കുള്ള വലിയ ശമ്പള വർധന പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി ലോറൻസ് വോങ് തന്നെയാണ് ചൊവ്വാഴ്ച പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത് . മന്ത്രിമാരുടെ ശമ്പള സ്കെയിലിൽ 60% ത്തിലധികം വർദ്ധനവ് വരുത്തിയാണ് വാർഷിക ശമ്പള പാക്കേജ് സിംഗപ്പൂർ പരിഷ്കരിച്ചത്. 22 ലക്ഷം ഡോളറിൽ നിന്ന് 36 ലക്ഷം ഡോളർ വരെ ആയാണ് പരമാവധി ശമ്പളം ഉയർത്തിയത്.
കാബിനറ്റ് പോസ്റ്റുകളിൽ നൽകുന്ന ഉയർന്ന ശമ്പളം കഴിവുള്ളവരെ ആകർഷിക്കുകയും നല്ല ഭരണം ഉറപ്പാക്കുകയും ചെയ്യുന്നുവെന്നാണ് സിംഗപ്പൂരിൻ്റെ വാദം. എന്നാലും ഇതിനെതിരെ ചില പ്രതിഷേധങ്ങളുമുണ്ട്. കാബിനറ്റ് അംഗങ്ങളുടെ വരുമാനം മിക്ക സാധാരണ പൗരന്മാരുടെ വരുമാനത്തേക്കാളും വളരെ കൂടുതലാണ്. പ്രധാനമന്ത്രിയുടെ ശമ്പളം 36 ലക്ഷം സിംഗപ്പുർ ഡോളറായി ഉയരുമ്പോൾ മന്ത്രിമാരുടെ ശമ്പളം 18 ലക്ഷം സിംഗപ്പുർ ഡോളർ മുതൽ 22 ലക്ഷം സിംഗപ്പുർ ഡോളർ വരെയായി ആണ് ഉയരുന്നത്.
കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്ന്
നിലവിലെ ശമ്പള വർദ്ധനവിന് മുമ്പുതന്നെ, സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളം അമേരിക്കയിലെയും മറ്റ് ജി7 രാജ്യങ്ങളിലെയും ഉൾപ്പെടെ നിരവധി നേതാക്കൻമാരുടെ ശമ്പളത്തേക്കാൾ വളരെ കൂടുതലായിരുന്നു. സിംഗപ്പുർ പാർലമെന്റിൽ ഇപ്പോൾ പീപ്പിൾസ് ആക്ഷൻ പാർട്ടിയ്ക്കാണ് സ്വാധീനം. "ആത്യന്തികമായി, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ രാഷ്ട്രീയ നേതൃത്വത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആകുമെന്നാണ് മിക്കവരുടെയും വാദം. 15 വർഷം മുമ്പാണ് സിങ്കപ്പുർ അവസാനമായി മന്ത്രിമാരുടെ ശമ്പളം പരിഷ്കരിച്ചത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ അഴിമതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പതിവായി ഇടം നേടുന്ന രാജ്യമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
