image

3 Nov 2025 3:07 PM IST

World

സക്ക‍ർബർ​ഗിനെ പിന്നിലാക്കിയ ഇന്ത്യൻ വംശജരാണ്; ലോകത്തെ ഞെട്ടിച്ച് മൂന്ന് കുട്ടി ശതകോടീശ്വരൻ‍മാ‍ർ

MyFin Desk

സക്ക‍ർബർ​ഗിനെ പിന്നിലാക്കിയ ഇന്ത്യൻ വംശജരാണ്; ലോകത്തെ ഞെട്ടിച്ച് മൂന്ന് കുട്ടി ശതകോടീശ്വരൻ‍മാ‍ർ
X

Summary

സ്വന്തം പ്രയത്നത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരായവരാണ്. കമ്പനിയുടെ മൂല്യം 88,768 കോടി രൂപ


സാക്ഷാൽ മാർക്ക് സക്ക‍ർബർ​ഗിനെയും പിന്നിലാക്കിയ കുട്ടി ശതകോടീശ്വരൻ‍മാ‍രാണ്. ഇരുപത്തി രണ്ടുകാരൻമാരുടെ എഐ കമ്പനിയുടെ മൂല്യം ഞെട്ടിക്കും. 88,768 കോടി രൂപ. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെയും മറികടന്ന് സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശത കോടീശ്വരന്മാരായി മാറിയിരിക്കുന്നത് ഇന്ത്യൻ വംശജരാണ്.

സ്കൂൾ സുഹൃത്തുക്കളായ ബ്രെൻഡൻ ഫുഡി, ആദർശ് ഹിരേമത്ത്, സൂര്യ മിധ എന്നിവർ ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് വിസ്മയകരമായ നേട്ടം കൈവരിച്ചത്.എഐ റിക്രൂട്ട്‌മെന്റ് സ്റ്റാർട്ടപ്പായ മെർകോറിൻ്റേതാണ് അമ്പരപ്പിക്കുന്ന നേട്ടം. വൻകിട നിക്ഷേപം എത്തിയതിനെ തുടർന്ന് കമ്പനിയുടെ മൂല്യം പറന്നതാണ് കമ്പനി നായകരെയും ശ്രദ്ധേയരാക്കുന്നത്.

35 കോടി യുഎസ് ഡോളർ കമ്പനി സമാഹരിച്ചതോടെയാണ് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരായി ഇവർ മാറിയത്. 22 വയസുള്ള ഇവർ 23 വയസ്സിൽ ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയ മാർക്ക് സക്കർബർഗിൻ്റെ റെക്കോഡാണ് മറികടന്നത്. എഐ റിക്രൂട്ട്‌മെന്റ് സ്റ്റാർട്ടപ്പായ മെർകോറിന്റെ സഹസ്ഥാപകരാണ് മൂവരും. സ്റ്റാർട്ടപ്പ് അടുത്തിടെ നടന്ന ഒരു ഫണ്ടിംഗിലൂടെ 3107 കോടി രൂപ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 88768 കോടി രൂപയായി ഉയർന്നു. ഇതാണ് ഇവരുടെ ആസ്തി ഉയരാൻ കാരണം.

എന്താണ് ബിസിനസ്?

കോഡിംങ് ജോലികൾക്കായി ഇന്ത്യൻ എഞ്ചിനിയർമാരെ തേടുന്ന യുഎസ് കമ്പനികൾക്കായി 2023-ലാണ് ഇവർ മെർകോർ എന്ന പ്ലാറ്റ്ഫോം വികസിപ്പിച്ചത്. എഐ അവതാർ അഭിമുഖങ്ങളുള്ള ഒരു റിക്രൂട്ടിംഗ് പ്ലാറ്റ്ഫോം മൂവരും ചേർന്ന് വികസിപ്പിക്കുകയായിരുന്നു. എന്നാൽ ഡാറ്റ ലേബലിംഗിനുള്ള ആവശ്യം വർധിക്കുന്നതിനാൽ കൂടുതൽ എഐ ലാബുകളുമായി സഹകരിച്ച് ഇവർ പ്ലാറ്റ്ഫോം വിപുലീകരിച്ചു. മാർച്ചിൽ 100 ​​മില്യൺ ഡോളറായിരുന്ന കമ്പനിയുടെ വരുമാനം 500 മില്യൺ ഡോളറിലേക്ക് കുതിച്ചത് വളരെ പെട്ടെന്നാണ്.