20 March 2026 7:03 PM IST
Business
Zomato Hikes Platform Fee : സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് വീണ്ടും കൂട്ടി; ഇനി ഓരോ ഓർഡറിനും 14.90 രൂപ
MyFin Desk
Summary
ഭക്ഷണം ഓർഡർ ചെയ്യുന്നത് ഇനി കൂടുതൽ ചെലവേറും; Zomato ഫീസ് ഏകദേശം 20% വരെ വർധിപ്പിച്ചു
ഓൺലൈൻ ഭക്ഷണ ഓർഡറുകൾ ഇനി കൂടുതൽ ചെലവേറും. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ, ഓരോ ഓർഡറിനുമുള്ള പ്ലാറ്റ്ഫോം ഫീസ് വീണ്ടും വർധിപ്പിച്ചു.
ഇപ്പോൾ ഓരോ ഓർഡറിനും 14.90 രൂപയാണ് ഫീസ്. മുമ്പ് ഇത് ഏകദേശം ₹12.50 ആയിരുന്നു. പുതിയ വർധനവ് ഏകദേശം 20 ശതമാനം വരെയാണ്.
ഈ ഫീസ് വർധനവ് രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവ് വരും. ഡെലിവറി ചാർജുകളും ജിഎസ്ടിയും ഉൾപ്പെടെ മൊത്തം ബിൽ ഉയരുമെന്നതാണ് പ്രധാന ആശങ്ക.
2023-ൽ വെറും 2രൂപ ആയി ആരംഭിച്ച പ്ലാറ്റ്ഫോം ഫീസ്, ഘട്ടംഘട്ടമായി ഉയർത്തിയാണ് സൊമാറ്റോഇപ്പോൾ 14.90രൂപ വരെ എത്തിച്ചത്.
കമ്പനിയുടെ വരുമാനം വർധിപ്പിക്കാനുള്ള നീക്കമായാണ് ഈ ഫീസ് വർധനവ് വിലയിരുത്തപ്പെടുന്നത്
പഠിക്കാം & സമ്പാദിക്കാം
Home
