image

24 Jan 2024 6:30 AM GMT

Employment

വ്യോമസേനയിൽ അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

MyFin Desk

invited applications for agniveer test in air force
X

Summary

  • ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം
  • നാലുവർഷത്തേക്കാണ് നിയമനം
  • ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം


വ്യോമസേനയിൽ അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഓൺലൈനായി ഫെബ്രുവരി ആറുവരെ അപേക്ഷ നൽകാം. നാലുവർഷത്തേക്കാണ് നിയമനം.

2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുംഇടയിൽ ജനിച്ചവരായിരിക്കണം.

ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം

വിദ്യാഭ്യാസയോഗ്യത

1. ശാസ്ത്രവിഷയങ്ങളിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്ടു/ഇന്റർമീഡിയറ്റ്/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.

2. ത്രിവത്സര പോളിടെക്നിക് എൻജിനീയറിംഗ് ഡിപ്ലോമയിൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ ടെക്നോളജി) 50 ശതമാനം മാർക്കോടെ വിജയം.

3. നോൺ വൊക്കേഷണൽ വിഷയങ്ങളായ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെട്ട ദ്വിവത്സര വൊക്കേഷണൽ കോഴ്‌സിൽ 50 ശതമാനം മാർക്കോടെ വിജയം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

ശാസ്ത്ര ഇതര വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയമാണ് യോഗ്യത. അല്ലെങ്കിൽ ദ്വിവത്സര വൊക്കേഷണൽ കോഴ്സിൽ 50 ശതമാനം മാർക്കോടെ വിജയം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

ഓൺലൈൻ പരീക്ഷ, കായികക്ഷമതാപരീക്ഷ, അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, ആരോഗ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

https://agnipathvayu.cdac.in എന്ന വെബ് പോർട്ടലിലൂടെയാണ് അപേക്ഷ നൽകേണ്ടത്.