25 Dec 2025 11:05 AM IST
Summary
ഓണ്‍ലൈനായി ഡിസംബര്‍ 30 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം
ബിരുദധാരികള്‍ക്ക് ഡിഫന്‍സ് സര്‍വീസില്‍ തൊഴിലവസരം. യു.പി.എസ്.സി ദേശീയതലത്തില്‍ 2026 ഏപ്രില്‍ 12ന് നടത്തുന്ന കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വിസസ് പരീക്ഷ വഴി വിവിധ കോഴ്‌സുകളില്‍ പരിശീലനത്തിന് യോഗ്യത നേടാം. കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം പ്രതിരോധസേനാ വിഭാഗങ്ങളില്‍ ലഫ്റ്റനന്റ് പദവിയില്‍ ഓഫിസറാകാം. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 56,100-1,77,500 രൂപ ശമ്പളനിരക്കില്‍ നിയമിക്കും.
ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതകളുമുണ്ട്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി 451 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനില്‍ ഡിസംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
