image

22 March 2023 4:25 AM GMT

Employment

2023 ല്‍ നിങ്ങളുടെ ശമ്പളം എത്ര ശതമാനം വര്‍ധിക്കും?

MyFin Desk

Indian Currency notes
X

Summary

  • 'ഫ്യുച്ചർ പേ 2023 ' എന്ന റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കുന്നത്.
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് മുതലായ സാങ്കേതിക പരിജ്ഞാനത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു


രാജ്യത്തെ 2023 ലെ ശരാശരി ശമ്പള വർദ്ധനവ് 10.2 ശതമാനമാകുമെന്ന് ഇ വൈ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന 10.4 ശതമാനത്തിൽ നിന്ന് നേരിയ കുറവാണ് ഇത്തവണ ഉള്ളത്. ഇ കൊമേഴ്‌സ്, പ്രൊഫെഷണൽ സേവനങ്ങൾ നൽകുന്ന മേഖല, ഐ ടി എന്നി മേഖലകളിലാണ് കുത്തനെയുള്ള ശമ്പള വർദ്ധനവ് ഉണ്ടാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു. 'ഫ്യുച്ചർ പേ' 2023 എന്ന റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കുന്നത്.

ബ്ലൂ കോളർ ജോലികൾ ഒഴികെ എല്ലാ ജോലി തലങ്ങളിലും ശമ്പള വർദ്ധനവ് കുറവായിരിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ശമ്പളത്തിൽ ഇ കോമേഴ്‌സ് മേഖലയിൽ 12.5 ശതമാനത്തിന്റെ വർധനവും, പ്രൊഫഷണൽ മേഖലയിൽ 11.9 ശതമാനത്തിന്റെ വർധനവും, ഐടി മേഖലയിൽ 10.8 ശതമാനത്തിന്റെ വർധനവും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം, ഈ മൂന്നു മേഖലയിലും ശരാശരി വേതന വർധന യഥാക്രമം 14.2 , 13 , 11.6 ശതമാനമായിരുന്നു.

ഇന്ത്യയിൽ ജീവനക്കാർ പിരിഞ്ഞു പോകുന്നതിന്റെ എണ്ണം കുറഞ്ഞുവരുന്നതിന്റെ സൂചനകളുണ്ട്. നിലവിൽ ഇത് 21.2 ശതമാനമാണ്. 2021 വർഷത്തേക്കാൾ ഇത് കുറവാണ്. സ്വമേധയാ പിരിഞ്ഞു പോവുന്നവരുടെ എണ്ണം 16.8 ശതമാനമായി. അല്ലാത്തത് 3.6 ശതമാനമാണ്.

പരിമിതമായ കരിയർ വളർച്ച സാദ്ധ്യതകൾ, നഷ്ടപരിഹാരത്തിലെ അസമത്വം, മതിയായ അംഗീകാരം ലഭിക്കാത്തത് മുതലായ കാരണങ്ങളാണ് പ്രധാനമായും ആളുകൾ സ്വമേധയാ കമ്പനികളിൽ നിന്ന് പിരിഞ്ഞു പോവുന്നതിനു നിർബന്ധിതരാവുന്നത്.

ധനകാര്യാ സ്ഥാപനങ്ങൾ, ഇ കൊമേഴ്‌സ്, ടെക്ക്‌നോളജി മേഖലയിലാണ് ഇത്തരത്തിൽ ഏറ്റവുമധികം ജീവനക്കാർ പിരിഞ്ഞു പോകുന്നത്. ഈ മേഖലകളിൽ യഥാക്രമം 28.3 ശതമാനം, 27.7 ശതമാനം , 22.1 ശതമാനം ആളുകളാണ് സ്വമേധയാ പിരിഞ്ഞു പോയിട്ടുള്ളത്.

അതേ സമയം, മെറ്റൽ, ഖനന മേഖലയിലാണ് ഏറ്റവും കുറഞ്ഞ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുള്ളത്. ഈ മേഖലയിൽ 8.2 ശതമാനം ആളുകളും, ഹോസ്‌പിറ്റാലിറ്റി മേഖലയിൽ 9.1 ശതമാനം ആളുകളും, എയ്‌റോ സ്‌പെയ്‌സ് മേഖലയിൽ 10.9 ശതമാന ആളുകളുമാണ് ഇത്തരത്തിൽ പിരിഞ്ഞു പോയിട്ടുള്ളത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് മുതലായ സാങ്കേതിക പരിജ്ഞാനത്തിന് വലിയ സാധ്യതകളനു ഉള്ളതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇത്തരം മേഖലയിൽ 15-20 ശതമാനം വരെ ശമ്പള വർധനവുണ്ടാകാൻ സാധ്യതയുണ്ട്. റിസ്ക് മോഡലിംഗ്, ഡാറ്റ ആർകിടെക്ച്ചർ, ബിസിനസ് അനലിറ്റിക്‌സ് മുതലായ മേഖലകളിലും 20-25 ശതമാനത്തിന്റെ വർധന സാധ്യതെ കാണുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.