image

2 Jan 2026 4:19 PM IST

Mutual Funds

2025 ; 70 ശതമാനം വരെ പറന്ന് പാസീവ് ഫണ്ടുകൾ

MyFin Desk

2025 ; 70 ശതമാനം വരെ പറന്ന് പാസീവ് ഫണ്ടുകൾ
X

Summary

2025 ൽ 60 ശതമാനം മുതൽ 70 ശതമാനം വരെ റിട്ടേൺ നൽകി ചില പാസീവ് ഫണ്ടുകൾ. ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഫണ്ട് ഏതാണ്?


2025 ൽ മികച്ച മുന്നേറ്റവുമായി പാസീവ് മ്യൂച്വൽ ഫണ്ടുകൾ. 76 ശതമാനം വരെയാണ് ചില മ്യൂച്വൽ ഫണ്ടുകളുടെ നേട്ടം . 2025 ൽ പാസീവ് മ്യൂച്വൽ ഫണ്ടുകൾ മുന്നേറാൻ കാരണമുണ്ട്. സ്വർണ്ണം, വെള്ളി, അന്താരാഷ്ട്ര ഇക്വിറ്റി ഫണ്ടുകൾ എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന ഫണ്ടുകൾ 76% വരെയാണ് വരുമാനം നൽകിയത്. ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഏഴ് മടങ്ങ് വർദ്ധിച്ചു. 14 ലക്ഷം കോടി രൂപയായി ആണ് ഉയർന്നത്. നിക്ഷപക‍ർ പോ‍ർട്ട് ഫോളിയോയിൽ പാസീവ് ഫണ്ടുകളുടെ എണ്ണം ഉയ‍ർത്തിയതും നേട്ടമായി.

പോസിറ്റീവ് റിട്ടേൺ നൽകിയ 341 ഫണ്ടുകൾ

അന്താരാഷ്ട്ര ഫണ്ടുകൾ ഉൾപ്പെടെ 430ലധികം പാസീവ് ഫണ്ടുകൾ ഉണ്ട്. മൊത്തം 438 ഫണ്ടുകളിൽ 341 എണ്ണം പോസിറ്റീവ് റിട്ടേൺ നൽകിയെന്നാണ് റിപ്പോ‍ർട്ട്. 97 എണ്ണം നെഗറ്റീവ് റിട്ടേണാണ് നൽകിയത്. ഒന്നാമതെത്തിയത് ഡിഎസ്പി വേൾഡ് മൈനിംഗ് ഓവർസീസ് ഇക്വിറ്റി ഓമ്‌നി ഫണ്ടാണ്. 2025 ൽ 76.02 ശതമാനമാണ് റിട്ടേൺ.

ഐസിഐസിഐ പ്രുഡൻഷ്യൽ സ്ട്രാറ്റജിക് മെറ്റൽ ആൻഡ് എനർജി ഇക്വിറ്റി ഫണ്ടും നിപ്പോൺ ഇന്ത്യ തായ്‌വാൻ ഇക്വിറ്റി ഫണ്ടും ഈ കാലയളവിൽ യഥാക്രമം 55-60 ശതമാനം റിട്ടേൺ നൽകി. 2025 കലണ്ടർ വർഷത്തിൽ, മിറേ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് 33.08% റിട്ടേൺ നൽകിയപ്പോൾ ബാങ്ക് അധിഷ്ഠിത പാസീവ് ഫണ്ടുകളിൽ ചിലത് 29.41% മുതൽ 29.88% വരെ റിട്ടേൺ നൽകിയിട്ടുണ്ട്.