image

9 Jan 2026 5:34 PM IST

Featured

Multibagger Penny Stock : ഒരു ലക്ഷം രൂപ 3 .3 കോടി രൂപയാക്കിയ ഓഹരിയാണ് , വില 7 രൂപയിൽ നിന്ന് പറന്നത് 2202 രൂപയിലേക്ക്

MyFin Desk

Multibagger Penny Stock : ഒരു ലക്ഷം രൂപ 3 .3 കോടി രൂപയാക്കിയ ഓഹരിയാണ് , വില 7 രൂപയിൽ നിന്ന് പറന്നത് 2202 രൂപയിലേക്ക്
X

Summary

വില 10 രൂപയിൽ താഴെ മാത്രമായിരുന്നു . ഈ ഓഹരിയിലെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോൾ 3 .3 കോടി രൂപ. ഇപ്പോൾ വിൽപ്പന സമ്മർദ്ദം നേരിടുന്ന ഓഹരി


12 വർഷം മുമ്പ് ഓഹരി വില 10 രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ 2202 രൂപ.. ദീർഘകാലം കൊണ്ട് നിക്ഷേപകർക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന റിട്ടേൺ. 2024 ൽ ഓഹരിവിലയിൽ 464 ശതമാനമാണ് ഈ ഓഹരിയിലെ മുന്നേറ്റം. വി2 റീട്ടെയിലാണ് ഈ ഓഹരി. ഇപ്പോൾ വിൽപ്പന സമ്മർദ്ദം നേരിടുന്ന ഓഹരി പക്ഷേ ദീർഘകാലത്തിൽ നിരവധഇ പേരെ സമ്പന്നരാക്കിയിട്ടുമുണ്ട്.

ഇന്ത്യയിലെ വേഗത്തിൽ വളരുന്ന റീട്ടെയിൽ സ്ഥാപനങ്ങളിലൊന്നാണ് കമ്പനി. റീട്ടെയ്ൽ മേഖലയുടെ വളർച്ചക്കൊപ്പം ഈ കമ്പനി നിക്ഷേപകർക്കും നേട്ടങ്ങൾ നൽകി. വസ്ത്രങ്ങളും ജീവിതശൈലി ഇനങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോയുള്ള കമ്പനിയാണിത്. ദലാൽ സ്ട്രീറ്റിലെ കറക്ഷൻ കാലയളവിൽ പോലും ഓഹരികൾ സമീപ വർഷങ്ങളിൽ ഉയർന്നിരുന്നു. 25 മാസം കൊണ്ട് മികച്ച നേട്ടമുണ്ടാക്കിയ ഓഹരി 2024 ജൂണിൽ 44 ശതമാനം മുന്നേറ്റമുണ്ടാക്കി. 2024 ഡിസംബറിൽ ഓഹരി വിലയിൽ 28 ശതമാനമാണ് വർധനവ്. 52 ആഴ്ചയിലെ ഉയർന്ന വില 2,564 രൂപയാണ്. താഴ്ന്ന വില 1390 രൂപയും.

12 വർഷം കൊണ്ട് 33200 ശതമാനം റിട്ടേൺ

ഇപ്പോൾ ഓഹരി വിലയിൽ ഇടിവുണ്ട്. 2202 രൂപയാണ് വില. ഇന്ന് ഓഹരി വിലയിൽ 2.36 ശതമാനമാണ് ഇടിവ്. സ്റ്റോക്കിന്റെ ഹ്രസ്വകാല നേട്ടങ്ങളേക്കാൾ ദീർഘകാല പ്രകടനം നിക്ഷേപകരെ അമ്പരപ്പിക്കും.കഴിഞ്ഞ 12 വർഷങ്ങളിൽ 8 വർഷവും ഓഹരി നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയിട്ടുണ്ട്.

നാല് വർഷം ഈ ഓഹരി മൾട്ടിബാഗർ റിട്ടേൺ നൽകിയിരുന്നു. 2013 ൽ വെറും 7.35 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണെന്ന് ഓർക്കണം. 12 വർഷത്തിനുള്ളിൽ വർധന 33,200 ശതമാനത്തിൽ അധികമാണ്. എന്നാൽ വരുമാനം ഇടിവ്