17 Feb 2026 1:46 PM IST
Summary
ബെംഗളൂരു നഗരത്തിലെ പുതിയ പാർക്കിങ് നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ കീശ കാലിയാകും.
ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നിയമങ്ങൾ വരുന്നു. തെറ്റായ പാർക്കിംഗിന് ഇനി കനത്ത പിഴ നൽകേണ്ടി വരും. വഴിയരികിൽ അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്താലും കനത്ത പിഴ നൽകേണ്ടി വരും. റോഡുകളിലെ പാർക്കിംഗിന് മണിക്കൂറിന് അനുസരിച്ച് തുക ഈടാക്കും. മറ്റിടങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് 1,000 വരെയാണ് പിഴ നൽകേണ്ടത്.
നഗരത്തിലുടനീളം പുതിയ പെയ്ഡ്-ആൻഡ്-പാർക്ക് സംവിധാനം നടപ്പിലാക്കുകയാണ് ബെംഗളൂരു. അടയാളപ്പെടുത്തിയ സ്ഥലത്തിന് വെളിയിൽ വാഹനം പാർക്ക് ചെയ്താൽ കർശനമായ പിഴ നൽകേണ്ടി വരും. ബെംഗളൂരുവിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ സംവിധാനത്തിന് കീഴിൽ, നഗരസഭകൾ അനുവദിച്ചിരിക്കുന്ന റോഡുകളിൽ മാത്രമേ പാർക്കിംഗ് അനുവദിക്കൂ. ഇവിടെ റോഡരികുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും മണിക്കൂർ അടിസ്ഥാനത്തിൽ തുക ഈടാക്കും. കാറുകൾക്ക് മണിക്കൂറിന് 30 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയുമാണ് പാർക്കിംഗ് ഫീസ് .
പഠിക്കാം & സമ്പാദിക്കാം
Home
