9 Dec 2025 4:14 PM IST
Gold Investment Return : വെറും മൂന്ന് വർഷം; സ്വർണ്ണത്തിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇപ്പോൾ 2.39 ലക്ഷം രൂപ
MyFin Desk
Summary
മൂന്നു വർഷം കൊണ്ട് സ്വർണത്തിൽ നിന്നുള്ള നേട്ടം 139 ശതമാനം; സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കണം?
മൂന്നു വർഷം കൊണ്ട് സ്വർണ വിലയിലെ മുന്നേറ്റം അറിയണോ? ഒരു ലക്ഷം രൂപ ഡിജിറ്റൽ ഗോൾഡിലോ സ്വർണ ആസ്തിയിലോ നിക്ഷേപിച്ചിരുന്നെങ്കിൽ മൂല്യം ഏകദേശം 2 .39 ലക്ഷം രൂപ. വിലയിലുണ്ടായിരിക്കുന്ന വർധന 139 ശതമാനമാണ്. സ്വർണ വിലയിലെ അപ്രതീക്ഷിത മുന്നേറ്റത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കണം? മിക്കവർക്കുമുള്ള സംശയമാണിത്.
ഡിജിറ്റൽ നിക്ഷേപം തന്നെയാണ് ഏറ്റവും ആകർഷകമായ ഓപ്ഷനുകളിലൊന്ന്. മികച്ച ഗോൾഡ് ഫണ്ടുകളും സ്വർണ വിലയുടെ മുന്നേറ്റത്തിന് അനുസരിച്ച് തകർപ്പൻ റിട്ടേൺ നൽകുന്നുണ്ട്. ഓഹരി വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സമയത്ത് നിരവധി നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞു. സ്വർണ വിലയിലെ അപ്രതീക്ഷിത മുന്നേറ്റം സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിന്ന് പിൻമാറാൻ സർക്കാരിനെ പോലും പ്രേരിപ്പിച്ചു. ഫണ്ട് പ്രവർത്തിപ്പിക്കാനുള്ള ചെലവ് ഉയർന്നതിനൊപ്പം, നിക്ഷേപകർക്ക് പ്രതീക്ഷിച്ചതിലും ഉയർന്ന റിട്ടേൺ നൽകേണ്ടി വന്നതിനാലാണിത്.
ഒരു വർഷം കൊണ്ട് വിലയിൽ 70 ശതമാനം വർധന
ഇന്ത്യൻ ഓഹരി വിപണി ഏറ്റവും ഉയർന്ന നിലയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയാണ്. എങ്കിലും അനിശ്ചിതത്വങ്ങൾക്കിടയിലും സ്വർണ നിക്ഷേപവും ആകർഷകമായി തുടരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ, സ്വർണ്ണം നിക്ഷേപകർക്ക് അസാധാരണമായ വരുമാനം നൽകി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്വർണ്ണ വില ഏകദേശം 7.5 ശതമാനം ഉയർന്നു. 2025 നവംബർ 5 ന് 10 ഗ്രാമിന് 1,19,289 രൂപ ആയിരുന്നെങ്കിൽ 2025 ഡിസംബർ 5 ന് ഇത് 1,28,221 രൂപയാണ്. കഴിഞ്ഞ ഒരു വർഷം സ്വർണ വിലയിൽ 70 ശതനമാനമാണ് വർധന. 2, 3 വർഷങ്ങളിലെ കണക്ക് പരിശോധിച്ചാൽ 105 - 139 ശതമാനമാണ് റിട്ടേൺ.
പഠിക്കാം & സമ്പാദിക്കാം
Home
