image

24 Jan 2026 12:30 PM IST

Featured

5000 പ‍േർക്ക് തൊഴിൽ; വമ്പൻ പ്രഖ്യാപനവുമായി ഹിറ്റാച്ചി

MyFin Desk

5000 പ‍േർക്ക് തൊഴിൽ; വമ്പൻ പ്രഖ്യാപനവുമായി ഹിറ്റാച്ചി
X

Summary

5000 പേർക്ക് ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി ഹിറ്റാച്ചി ഇന്ത്യ


ഇന്ത്യയിൽ വമ്പൻ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ഹിറ്റാച്ചി ഇന്ത്യ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 5000 പേരെയാണ് നിയമിക്കുന്നത്. ഊർജ്ജ മേഖലയിലും, സാങ്കേതിക മേഖലയിലുമാണ് പ്രധാനമായും നിയമനം. എഐയിൽ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ രംഗത്ത് കൂടുതൽ അവസരങ്ങൾ ഉണ്ടാകും. നിർമ്മാണ രംഗത്തു ഡിജിറ്റൽ സേവനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് ഹിറ്റാച്ചി.

ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഹിറ്റാച്ചി ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. ഇന്ത്യയുടെ ഊർജ്ജ, റെയിൽ മേഖലകളിലെ വർദ്ധിച്ചുവരുന്ന നിക്ഷേപം നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകൾ എന്നിവ ഹിറ്റാച്ചി ഇന്ത്യ മേധാവി ഭാരത് കൗശൽ ചൂണ്ടിക്കാട്ടി. വിവിധ ബിസിനസുകളിലായി 4200 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ലിമിറ്റഡിന്റെ പ്രമുഖ അനുബന്ധ സ്ഥാപനമാണ് ഹിറ്റാച്ചി ഇന്ത്യ. 2026ൽ ഡിജിറ്റൽ സംവിധാനങ്ങളും സേവനങ്ങളും വിപുലീകരിക്കുകയാണ് കമ്പനി. രാജ്യത്തെ റെയിൽ വൈദ്യുതീകരണം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത് ഹിറ്റാച്ചി എനർജി ഇന്ത്യ ലിമിറ്റഡാണ്.