31 Dec 2025 4:29 PM IST
Summary
വില കുറച്ച് ഗുണമേൻമ കുറഞ്ഞ സ്റ്റീൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ എത്തിക്കുന്ന ചൈനീസ് നയത്തിന് തിരിച്ചടിയാകും. ഇറക്കുമതി തീരുവ ഉയർത്തി ഇന്ത്യ
ഇന്ത്യന്‍ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ തള്ളിവിട്ട് ആഭ്യന്തര കമ്പനികളെ പ്രതിസന്ധിയിലാക്കുന്ന ചൈനീസ് നയത്തിന് തിരിച്ചടി. സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 11 മുതല്‍ 12 ശതമാനം വരെ അധിക നികുതി. മൂന്ന് വര്‍ഷത്തേക്കാണ് നികുതി വർധന പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രിലില്‍ 200 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിയന്ത്രണമാണ് ഇപ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.ചൈന, വിയറ്റ്നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിയെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. എന്നാല്‍ ചില വികസ്വര രാജ്യങ്ങളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാകും
മൂന്ന് ഘട്ടങ്ങളിലായാണ് നികുതി നടപ്പിലാക്കുന്നത് 2026 സാമ്പത്തിക വര്‍ഷം 12 ശതമാനം അധിക നികുതി ചുമത്തും. 2027ല്‍ 11.5 ശതമാനവും 2028ല്‍ 11 ശതമാനവും നികുതി ചുമത്തും.അതേസമയം, എല്ലാ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഈ നികുതി ബാധകമല്ല. സ്‌പെഷ്യലൈസ്ഡ് സ്റ്റീല്‍ ഐറ്റങ്ങള്‍, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ എന്നിവയെ പുതിയ താരിഫ് പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ നീക്കം ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, സെയില്‍ തുടങ്ങിയ ഇന്ത്യന്‍ സ്റ്റീല്‍ ഭീമന്മാര്‍ക്ക് വലിയ ആശ്വാസമാകും. ഓഹരി വിപണിയില്‍ സ്റ്റീല്‍ സെക്ടറിലെ മുന്നേറ്റത്തിന് ഇത് കരുത്തുപകരും. ഇറക്കുമതി കുറയുന്നതോടെ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു
പഠിക്കാം & സമ്പാദിക്കാം
Home
