6 Dec 2025 2:06 PM IST
Summary
പുടിൻ്റെ ഇന്ത്യാ സന്ദർശനം തുറന്നിടുന്നത് ഒട്ടേറെ അവസരങ്ങൾ
റഷ്യൻ പ്രസിഡൻ്റ് വ്ലാഡ്മിർ പുടിന് പ്രധാന മന്ത്രി നരേന്ദ്ര മോദി നൽകിയത് തികച്ചും വ്യത്യസ്തമായ ഒരു സമ്മാനമാണ്. ഭഗവത് ഗീത. ഭഗവത് ഗീതയുടെ റഷ്യൻ എഡിഷനാണ് പുടിന് നൽകിയത്. വ്യത്യസ്തമായ ഈ സമ്മാനം പോലെ തന്നെ ഒട്ടേറെ വ്യത്യസ്തമായ ഘടകങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ് പുടിൻ്റെ ഇന്ത്യാ സന്ദർശനം.
റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്നതും സഹകരണത്തിൻ്റെ ഭാഗമായാണ്. 2 ആരോഗ്യ മേഖല, സമുദ്ര മേഖല, കസ്റ്റംസ് തുടങ്ങി 16 മേഖലകളിലെ കരാറുകളിൽ ഇരുപക്ഷവും ഒപ്പുവച്ചു. എന്നാൽ ഏറ്റവും തന്ത്രപ്രധാനമായ കരാറുകൾ പ്രതിരോധ, ആണവോർജ മേഖലയിലാണ്. കഴിഞ്ഞ വർഷം ഇന്ത്യയും റഷ്യയുമായുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരുന്നു. ഇത് വീണ്ടും ഉയർത്തുന്നതാണ് പുതിയ ഡീലുകൾ. ഏകദേശം 64-6500 കോടി യുഎസ് ഡോളർ വരുന്ന വ്യാപാരം കുത്തനെ ഉയരും.2030 വരെ ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണം ലക്ഷ്യമിടുന്നു.
സംയുക്ത ഗവേഷണ വികസനമാണ് മറ്റൊരു പ്രധാന മേഖല. പ്രതിരോധ രംഗത്തെ പുതിയ പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണത്തിനായുള്ള സഹകരണം ഈ ബന്ധങ്ങൾ പുനക്രമീകരിക്കും. റഷ്യൻ ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും കൂടുതൽ കൈമാറ്റം, സ്പെയർ പാർട്‌സ്, ഘടകങ്ങൾ, അസംബ്ലി, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ സംയുക്ത ഉത്പാദനത്തിനും വഴിയൊരുങ്ങും.ആണവ സഹകരണമാണ് തന്ത്ര പ്രധാനമായ മറ്റൊരു മേഖല. കൂടംകുളത്തിന് ശേഷം രണ്ടാമത്തെ ആണവനിലയം ഇന്ത്യയിലെത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
