image

18 Oct 2025 6:08 PM IST

Featured

യുഎഇയില്‍ തൊഴില്‍ നിയമം കര്‍ക്കശം. ശമ്പളം മുടങ്ങിയാല്‍ തൊഴിലുടമയ്‌ക്കെതിരെ നടപടി

Aswathy Ashok

യുഎഇയില്‍ തൊഴില്‍ നിയമം കര്‍ക്കശം. ശമ്പളം മുടങ്ങിയാല്‍ തൊഴിലുടമയ്‌ക്കെതിരെ നടപടി
X

Summary

ശമ്പളം മുടങ്ങിയാല്‍ തൊഴിലുടമയ്‌ക്കെതിരെ നടപടി


യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം തൊഴിലാളികള്‍ക്കായ പ്രധാന നിയമങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു ഗൈഡ് പുറത്തിറക്കി. തൊഴിലാളികളുടെ അവകാശങ്ങളും, ജോലിയില്‍ നീതിയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഈ ഗൈഡ് സഹായിക്കും. യുഎഇ നിയമമനുസരിച്ച് ഒരു തൊഴിലാളിയുടെ പരമാവധി പ്രവൃത്തി സമയം എന്നത് ഒരു ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ്. എന്നാല്‍ ചില പ്രത്യേക ജോലികളില്‍ ഈ സമയപരിധിക്ക് ഇളവുകളുണ്ട്.

അധിക ജോലി സമയം അല്ലെങ്കില്‍ ഓവര്‍ ടൈം ജോലികള്‍ ഒരു ദിവസം രണ്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. കൂടാതെ തുടര്‍ച്ചയായ മൂന്ന് ആഴ്ചകളിലെ മൊത്തം പ്രവൃത്തി സമയം 144 മണിക്കൂര്‍ കൂടാനും പാടില്ല. എന്നാല്‍ യുഎഇയില്‍ കൃത്യമായ തൊഴില്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും ചില സ്ഥാപനങ്ങളില്‍ ഇത് പാലിക്കപെടുന്നില്ല എന്ന പരാതികള്‍ വ്യാപകമാണ്.

ആഴ്ചയിലെ അവധി ദിവസം ജോലി ചെയ്യേണ്ടി വന്നാല്‍ പകരം ഒരു ദിവസം അവധിയോ, അല്ലെങ്കില്‍ അന്നത്തെ അടിസ്ഥാന ശമ്പളത്തില്‍ 50% വര്‍ദ്ധനവോ തൊഴിലാളിക്ക് ലഭിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ശമ്പളം നല്‍കാന്‍ തീരുമാനിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ശമ്പളം തൊഴിലാളിക്ക് നല്‍കിയിരിക്കണം. ശമ്പളം മുടങ്ങിയാല്‍ തൊഴിലുടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.