image

16 Feb 2026 10:47 AM IST

Featured

Muthoot Stock Price: മുത്തൂറ്റ് ഫിനാൻസ്, റെക്കോർഡ് ലാഭം നേടിയിട്ടും ഓഹരി വില തകരാൻ കാരണമെന്താണ്?

MyFin Desk

muthoot finances profit rose 17% in the fourth quarter
X

Summary

മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ തിരിച്ചുകയറുമോ? നിക്ഷേപകർക്ക് ആശങ്ക. ഇടിവിന് കാരണമിതാണ്.


റെക്കോഡ് ലാഭം നേടിയിട്ടും മുത്തൂറ്റ് ഫിനാൻസ് ഓഹരികളിലെ ഇടിവ് തുടരുന്നു. ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 10 .20 ഓടെ 3496 രൂപയിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച 12 ശതമാനത്തിലധികം ഇടിഞ്ഞ് ഓഹരി വലിയ തിരിച്ചടി നേരിട്ടു. എന്നാൽ കമ്പനിയുടെ ലാഭം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 95 ശതമാനം വർദ്ധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നിക്ഷേപകർ ലാഭത്തിന്റെ ഏർണിങ്സ് ക്വാളിറ്റി സംശയം പ്രകടിപ്പിച്ചതാണ് ഈ കാരണമായത്.

എന്തുകൊണ്ട് നിക്ഷേപകർ ആശങ്കപ്പെടുന്നു?

ലാഭത്തിന്റെ കണക്കുകൾ ആകർഷകമാണെങ്കിലും അനലിസ്റ്റുകൾ ആശങ്കക്ക് ഇടനൽകുന്ന ചില കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ലാഭത്തിലെ വലിയൊരു പങ്ക് ഏകദേശം 640 കോടി രൂപ പഴയ കിട്ടാക്കടങ്ങൾ തിരിച്ചുപിടിച്ചതിലൂടെ ലഭിച്ച വരുമാനമാണ്. ഇത് എല്ലാ പാദങ്ങളിലും ലഭിക്കില്ല . അതിനാൽ യഥാർത്ഥ വരുമാനമായി വിപണി ഇതിനെ കണക്കാക്കുന്നില്ല.

സ്വർണ്ണത്തിന്റെ അളവിൽ കുറവ് : കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് പണയം വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ അളവിൽ രണ്ടു ശതനമാനം കുറവ് ഉണ്ടായിട്ടുണ്ട്. സ്വർണ്ണവില റെക്കോർഡ് നിലവാരത്തിൽ നിൽക്കുമ്പോഴും അളവ് കുറയുന്നത് ബിസിനസ് മന്ദഗതിയിലാകുന്നതിന്റെ ലക്ഷണമായി ബ്രോക്കറേജുകൾ കാണുന്നു.

പലിശ ഇനത്തിലുള്ള വരുമാനം തിരിച്ചുപിടിച്ചതുമൂലം മാർജിൻ ഉയർന്നതായി തോന്നാമെങ്കിലും, കമ്പനിയുടെ യഥാർത്ഥ ലാഭവിഹിതം ഏകദേശം 70 ബേസിസ് പോയിന്റ് ഇടിഞ്ഞതായി ജെഫറീസ് റിപ്പോർട്ട് ചെയ്യുന്നു.പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ കുറവുണ്ട്. മൊത്തം ഉപഭോക്താക്കളുടെ എണ്ണത്തിലും കുറവുള്ളതിനാൽ.വാല്യൂവേഷൻ സമ്മർദ്ദവും കമ്പനി നേരിടുന്നുണ്ട്.

സാങ്കേതികമായി ഓഹരി ഒരു റിക്കവറി ഘട്ടത്തിലാണെന്നതിൻ്റെ സൂചനകളുണ്ടെങ്കിലും 4,050 രൂപ എന്ന കടമ്പ കടന്നാൽ മാത്രമേ 4,150–4,200 ലക്ഷ്യമാക്കി കൂടുതൽ മുന്നേറ്റം (Breakout) പ്രതീക്ഷിക്കാനാകൂ. മറിച്ചാണെങ്കിൽ, 3,550 വരെ ഇടിഞ്ഞ് 3,450 വരെയും ഒരു തിരുത്തലിന് സാധ്യതയുണ്ട്. ചുരുക്കത്തിൽ, 4,000 എന്ന നിലവാരത്തെ അടിസ്ഥാനമാക്കിയാകും വരും ദിവസങ്ങളിലെ ട്രേഡിംഗ് ദിശ നിശ്ചയിക്കപ്പെടുക.