22 Jan 2026 12:57 PM IST
Summary
മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള വൻകിട കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കണോ? ഈ ഫണ്ട് സഹായിക്കും.
മൈക്രോസോഫ്റ്റ് , ആമസോൺ തുടങ്ങിയ വൻകിട കമ്പനികളുടെ ഓഹരികളിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആഗ്രഹിക്കുന്നുണ്ടോ? ഇത്തരം നിക്ഷേപങ്ങൾ സാധ്യമാക്കുന്ന പല മ്യൂച്വൽ ഫണ്ട് സ്കീമുകളുമുണ്ട്. പരാഗ് പരീഖ് ഫ്ലെക്സി കാപ് ഫണ്ടാണ് ഇതിൽ ഒരെണ്ണം.
2013-ൽ പ്രവർത്തനം ആരംഭിച്ച ഈ ഫണ്ട് ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുന്നുണ്ട്. 20 ശതമാനത്തിന് മുകളിലാണ് 3 -5 വർഷ കാലയളവിലെ ശരാശരി റിട്ടേൺ.
പ്രത്യേകതകൾ എന്തൊക്കെ?
പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു ഫ്ലെക്സി കാപ്' ഫണ്ടാണ്. അതായത്, ലാർജ് കാപ്, മിഡ് ക്യാപ് , സ്മാൾ ക്യാപ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ ഏതെങ്കിലും ഒരു കാറ്റഗറിയിൽ നിക്ഷേപിക്കുമ്പോഴുള്ള നഷ്ട സാധ്യത കുറയും. ഇന്ത്യൻ മാർക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ആഗോള കമ്പനികളിലും നിക്ഷേപിക്കുന്നു എന്ന ആകർഷണവുമുണ്ട്. ഇത് ഡോളറിന്റെ മൂല്യം വർദ്ധിക്കുമ്പോൾ നിക്ഷേപകർക്ക് അധിക ലാഭം നൽകാൻ സഹായിക്കുന്നു.കമ്പനിയുടെ ഉടമസ്ഥരും ജീവനക്കാരും അവരുടെ മറ്റ് നിക്ഷേപകരോടൊപ്പം ഇതേ ഫണ്ടിൽ നിക്ഷേപിക്കുന്നുണ്ട്.
എത്ര തുക വീതം നിക്ഷേപിക്കണം?
ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കാൻ ആഹ്രഹിക്കുന്നവർ 1,000 രൂപയാണ് കുറഞ്ഞത് നിക്ഷേപിക്കേണ്ടത്. പിന്നീട് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.ത്രൈമാസ എസ്ഐപി ആണെങ്കിൽ: 3,000 രൂപയോ ഒരു രൂപയുടെ ഗുണിതങ്ങളോ നിക്ഷേപിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
