6 Nov 2026 4:50 PM IST
Summary
ഹൈദരാബാദില്‍ നവംബര്‍ 25 മുതല്‍ 27 വരെ പൗള്‍ട്രി ഇന്ത്യ എക്‌സ്‌പോ; 120 രാജ്യങ്ങളില്‍ നിന്നായി 51,000-ത്തിലധികം വ്യവസായ പ്രതിനിധികള്‍ പങ്കെടുക്കും
ഇന്ത്യയിലെ പൗള്‍ട്രി മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നായ 18-ാമത് പൗള്‍ട്രി ഇന്ത്യ എക്‌സ്‌പോയ്ക്ക് ഹൈദരാബാദ് വേദിയാകുന്നു. നവംബര്‍ 25 മുതല്‍ 27 വരെ ഹൈദരാബാദിലെ ഹിറ്റക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം നടക്കുക. 550-ലധികം പ്രദര്‍ശകരും 120 രാജ്യങ്ങളില്‍ നിന്നായി 51,000-ത്തിലധികം വ്യവസായ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ പൗള്‍ട്രി എക്യുപ്‌മെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (IPEMA) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്.പി. സിങ് ബാഗേല്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും.
കോഴി കര്‍ഷകര്‍, ഉപകരണ നിര്‍മാതാക്കള്‍, തീറ്റ ഉല്‍പ്പാദകര്‍, ബ്രീഡര്‍മാര്‍, മൃഗഡോക്ടര്‍മാര്‍, സാങ്കേതികവിദ്യാ കമ്പനികള്‍, വ്യവസായ വിദഗ്ധര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ സാങ്കേതികവിദ്യകളും മേഖലയിലെ വളര്‍ച്ചാ സാധ്യതകളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായിരിക്കും എക്‌സ്‌പോ.
ഇന്ത്യയിലെയും വിദേശത്തെയും കമ്പനികള്‍ക്ക് ബിസിനസ് ചര്‍ച്ചകള്‍ക്കും സഹകരണത്തിനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും പ്രദര്‍ശനം സഹായിക്കുമെന്ന് IPEMA പ്രസിഡന്റ് ഉദയ് സിങ് ബയാസ് പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തും
കോഴിവളര്‍ത്തല്‍, ഹാച്ചറി സംവിധാനങ്ങള്‍, തീറ്റ ഉല്‍പ്പാദനം, ഫാം മാനേജ്‌മെന്റ്, ഫാം നിര്‍മ്മാണം, രോഗപ്രതിരോധം, മുട്ട സംസ്‌കരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശനത്തിലുണ്ടാകും.
നവംബര്‍ 24-ന് പൗള്‍ട്രി നോളജ് ഡേ എന്ന പേരില്‍ പ്രത്യേക സമ്മേളനവും സംഘടിപ്പിക്കും. ശാസ്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, മൃഗഡോക്ടര്‍മാര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പൗള്‍ട്രി മേഖലയിലെ പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍, ഫാം മാനേജ്‌മെന്റ് രീതികള്‍, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും പുതിയ ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും എക്‌സ്‌പോ അവസരമൊരുക്കും.
പഠിക്കാം & സമ്പാദിക്കാം
Home
