1 Jan 2026 2:28 PM IST
Summary
പുകയില ഉൽപ്പന്നങ്ങളുടെ നികുതി പരിഷ്കരിക്കുന്നു. നിലവിലെ 28 ശതമാനം നികുതി സ്ലാബിൽ നിന്ന് മാറ്റും
പുകയിലെ ഉൽപ്പന്നങ്ങളുടെ നികുതിയിൽ മാറ്റം. രാജ്യത്ത് പുകയിലെ ഉൽപ്പന്നങ്ങളുടെ നികുതി ഘടന മാറുന്നു. നിലവിൽ 28 ശതമാനം സ്ലാബിൽ വരുന്ന പുകയില ഉൽപ്പന്നങ്ങളും ഇനി മുതൽ ക്ലാസിഫിക്കേഷൻ അനുസരിച്ച് 40 ശതമാനം സ്ലാബിൽ ഉൾപ്പെടും. 2026 ഫെബ്രുവരി ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്. 18 -40 ശതമാനം സ്ലാബിലായിരിക്കും ഉൽപ്പന്നങ്ങൾ.
പാക്കിംഗ് മെഷീനുകൾ ഉപയോഗിച്ച് നിർമ്മിക്കുകയും പാക്ക് ചെയ്യുകയും ചെയ്യുന്ന പുകയില, സുഗന്ധ പുകയില, ഗുട്ട്ക പോലുള്ള ഉൽപ്പന്നങ്ങൾക്ക് ക്ലാസിഫിക്കേഷൻ അടിസ്ഥാനമാക്കിയാണ് നികുതി ബാധ്യത കണക്കാക്കുന്നത്. കേന്ദ്ര എക്സൈസ് നിയമത്തിലെ സെക്ഷൻ 3എ പ്രകാരമാണ് ഉൽപ്പന്നങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ പുകയില, പാൻ മസാല എന്നിവയ്ക്ക് അധിക നികുതിയും ബാധകമാകും. നിലവിലെ ജിഎസ്ടി നിരക്കുകൾക്ക് പുറമേയാണ് ഈ അധിക നികുതി ബാധകമാവുക. ഇപ്പോൾ പാൻമസാല ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത നിരക്കുകളിലാണ് സെസ് ഈടാക്കുന്നത്.
ഇനി അധിക നികുതി ബാധ്യത
വ്യത്യസ്ത നിരക്കുകളിൽ ഈടാക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരമായിരിക്കും അധിക നികുതി നിരക്കുകൾ നൽകേണ്ടി വരിക.പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി നൽകേണ്ടി വരും. ജിഎസ്ടിക്ക് പുറമേ ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ചുമത്തും. അധിക എക്സൈസ് തീരുവയും നൽകേണ്ടി വരും.
പഠിക്കാം & സമ്പാദിക്കാം
Home
