- Home
- /
- Industries
- /
- Oil and Gas
- /
- ബദൽ ...

Summary
പെട്രോളിയത്തിന് ബദലായി ധാരാളം ഊര്‍ജ്ജ സ്രോതസ്സുകളാണിന്ന് ലോകത്തിലുള്ളത്. വാഹനങ്ങള്‍ പൂര്‍ണമായും മറ്റ് ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുന്ന കാലം അകലെയല്ല.
പെട്രോളിയത്തിന് ബദലായി ധാരാളം ഊര്‍ജ്ജ സ്രോതസ്സുകളാണിന്ന് ലോകത്തിലുള്ളത്. വാഹനങ്ങള്‍ പൂര്‍ണമായും മറ്റ് ഊര്‍ജ...
പെട്രോളിയത്തിന് ബദലായി ധാരാളം ഊര്‍ജ്ജ സ്രോതസ്സുകളാണിന്ന് ലോകത്തിലുള്ളത്. വാഹനങ്ങള്‍ പൂര്‍ണമായും മറ്റ് ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുന്ന കാലം അകലെയല്ല. ഭാവിയിലെ വാഹനങ്ങള്‍ക്ക് കരുത്ത് പകരാന്‍ നിലവില്‍ ഒരു ഡസനിലധികം ഇതര ഇന്ധനങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അവയില്‍ പലതും ഇന്ന് ലഭ്യമാണ്. ഇലക്ട്രിക് പവര്‍ പോലുള്ള ബദല്‍ മാര്‍ഗങ്ങളിലേക്ക് നിരവധിയാളുകള്‍ മാറിക്കഴിഞ്ഞു.
വൈദ്യുതി
പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചതോടെ ഇലക്ട്രിക് കാറുകള്‍ ഇന്ന് വളരെയധികം ജനകീയമായികൊണ്ടിരിക്കുകയാണ്. പല ഹൈബ്രിഡ് വാഹനങ്ങളും ഇപ്പോള്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുമായി വൈദ്യുതി ഉപയോഗിക്കുന്നു. ഈ വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പരിമിതമാണെന്നതാണ് പ്രധാനമായുള്ള വെല്ലുവിളി. എങ്കിലും മെട്രോ നഗരങ്ങളില്‍ വ്യാപകമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറന്നിട്ടുള്ളതിനാല്‍ നഗരവാസികള്‍ കൂടുതലായി ഇലക്ട്രിക്ക് കാറുകളിലേക്കും ഇരുചക്ര വാഹനങ്ങളിലേക്കും മാറുന്നുണ്ട്.
ബയോഡീസല്‍
സസ്യ എണ്ണകള്‍, മൃഗ കൊഴുപ്പ് അല്ലെങ്കില്‍ റീസൈക്കിള്‍ ചെയ്ത റസ്റ്റോറന്റ് ഗ്രീസ് എന്നിവയില്‍ നിന്ന് നിര്‍മ്മിക്കാന്‍ കഴിയുന്ന പുനരുല്‍പ്പാദിപ്പിക്കാവുന്ന ഇന്ധനമാണ് ബയോഡീസല്‍. ഇതിന്റെ ഘടന പെട്രോളിയം ഡീസലിന് സമാനമായതിനാല്‍ ഇതിനകം തന്നെ ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിക്കാവുന്നതാണെന്ന് തെളിഞ്ഞു. ബയോഡീസലും കൂടുതല്‍ സുരക്ഷിതവുമാണ്. ചോര്‍ച്ച ഉണ്ടായാല്‍ പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല, 130 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട് വര്‍ദ്ധിച്ചാല്‍ മാത്രമേ കത്തുകയുള്ളൂ. സാധാരണ ഡീസല്‍ 52 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തീപിടുത്തത്തിന് കാരണമാകും. ശുദ്ധമായ ബയോഡീസല്‍ ബി 100 എന്നറിയപ്പെടുന്നു. സാധാരണ ഡീസലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 75 ശതമാനത്തില്‍ കുറവ് കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പുറത്തുവിടുക.
എഥനോള്‍
ആല്‍ക്കഹോളില്‍ നിന്ന് പുനരുല്‍പ്പാദിപ്പിക്കുന്ന ഒരു ഇന്ധനമാണ് എഥനോള്‍. ലഹരി പാനീയങ്ങളില്‍ കാണുന്ന അതേ തരത്തിലുള്ള ആല്‍ക്കഹോളില്‍ നിന്നാണ് എഥനോള്‍ ഇന്ധനവും നിര്‍മ്മിച്ചിരിക്കുന്നത്. എഥനോള്‍ പരമ്പരാഗത പെട്രോളുമായി വിവിധ അളവുകളില്‍ കലര്‍ത്തിയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും ഗ്യാസോലിന്‍ ഒരു ജൈവ ഇന്ധനത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു. എഥനോള്‍ ഉത്പ്പാദനവും ഉപയോഗവും ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് 52 മുതല്‍ 86 ശതമാനം വരെ കുറയ്ക്കും.
കൂടാതെ, എഥനോള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്. എന്നാല്‍, എഥനോളിന് പെട്രോളിനേക്കാള്‍ ഊര്‍ജ്ജം കുറവാണ് എന്നതാണ് പ്രധാന പോരായ്മ. പെട്രോളിന്റെ അതേ ഫലം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ എഥനോള്‍ ആവശ്യമാണ്.
ഹൈഡ്രജന്‍
ഹൈഡ്രജന്‍ ഹരിതഗൃഹ വാതകം പുറത്തുവിടുന്നില്ല. ഹൈഡ്രജന്‍ വെള്ളത്തില്‍ നിന്നോ ഹൈഡ്രോകാര്‍ബണ്‍ അല്ലെങ്കില്‍ മറ്റ് ജൈവ പദാര്‍ത്ഥങ്ങളില്‍ നിന്നോ വേര്‍തിരിച്ചെടുക്കണം എന്നതാണ് പ്രധാന വെല്ലുവിളി. ഹൈഡ്രജന്‍ സംഭരിക്കുന്നതും ഒരു വെല്ലുവിളിയാണ്. കാരണം അതിന് ഉയര്‍ന്ന മര്‍ദ്ദം, താഴ്ന്ന താപനില തുടങ്ങിയവ കൃത്യതയോടെ സൂക്ഷിക്കേണ്ടതുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home