image

14 Jan 2022 6:45 AM IST

Agriculture and Allied Industries

ഗോദ്റെജ് പ്രോപ്പര്‍ട്ടീസിനെ അറിയാം

MyFin Desk

ഗോദ്റെജ് പ്രോപ്പര്‍ട്ടീസിനെ അറിയാം
X

Summary

റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍, കൊമേഴ്സ്യല്‍ കോംപ്ലക്സ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയാണ് പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്.


ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് (Godrej Properties Ltd) 1990-ല്‍ ആദി ഗോദ്റെജ് സ്ഥാപിച്ചതാണ്. മുംബൈയിലാണ് ആസ്ഥാനം. റെസിഡന്‍ഷ്യല്‍...

 

ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് (Godrej Properties Ltd) 1990-ല്‍ ആദി ഗോദ്റെജ് സ്ഥാപിച്ചതാണ്. മുംബൈയിലാണ് ആസ്ഥാനം. റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍, കൊമേഴ്സ്യല്‍ കോംപ്ലക്സ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയാണ് പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. ഹൈദരാബാദ്, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, നാഗ്പൂര്‍, ഹൈദരാബാദ്, പൂനെ, ചണ്ഡീഗഡ് തുടങ്ങി വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ മികച്ച 10 റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നാണ് ഗോദ്റെജ് പ്രോപ്പര്‍ട്ടി. ഗോദ്റെജ് ബികെസി, പ്ലാനറ്റ് ഗോദ്റെജ് എന്നിവ കമ്പനിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ടുകളാണ്.

റിയല്‍ എസ്റ്റേറ്റ് വികസനം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, നൂതന എഞ്ചിനീയറിംഗ്, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, സുരക്ഷ, കാര്‍ഷിക പരിചരണം എന്നീ മേഖലകളിലെ വൈവിധ്യമാര്‍ന്ന ബിസിനസ്സ് സംരംഭങ്ങള്‍ ഗോദ്റെജ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. പൊതുവായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഗോദ്‌റെജ് സ്ഥാപനങ്ങളുടെ കമ്പോള മൂല്യം 15 ബില്യണ്‍ ഡോളറില്‍ കൂടുതലാണ്. 5 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം. ലോകമെമ്പാടുമായി 1.1 ബില്യണ്‍ ഉപഭോക്താക്കളുണ്ട്.

ഓരോ ഗോദ്റെജ് നിര്‍മ്മാണവും123 വര്‍ഷത്തെ മികവിന്റെയും, വിശ്വാസത്തിന്റെയും പൈതൃകം പ്രതിഫലിപ്പിക്കുന്നവയാണ്. അത്യാധുനിക രൂപകല്‍പ്പനയിലും, സാങ്കേതികവിദ്യയിലുമുള്ള പ്രതിബദ്ധതയും ഗുണമേന്മയിലെ ഉറപ്പും ഗോദ്‌റെജ് നിര്‍മ്മാണത്തിന്റെ മുഖമുദ്രകളാണെന്ന് കമ്പനി അവകാശപ്പെടുന്നു.

2010-ല്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് 100 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ച വിജയകരമായ ഐ പി ഒയിലൂടെ ലിസ്റ്റഡ് കമ്പനിയായി. ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് 2016-ല്‍ ഒരു ഫണ്ട് മാനേജ്മെന്റ് സബ്സിഡിയറിയും സൃഷ്ടിച്ചു; രാജ്യത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് കേന്ദ്രീകൃത ഫണ്ട് സമാഹരണത്തില്‍ ഗോദ്റെജ് ഫണ്ട് മാനേജ്മെന്റ് 275 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. വില്‍പ്പന മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റുചെയ്ത റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായി.

സമീപ വര്‍ഷങ്ങളില്‍, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ 2019-ലെ 'ഏറ്റവും വിശ്വസനീയമായ റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡ്' ഉള്‍പ്പെടെ 250-ലധികം അവാര്‍ഡുകളും, അംഗീകാരങ്ങളും നേടിയിട്ടുണ്ട്. 9-ാമത് കണ്‍സ്ട്രക്ഷന്‍ വീക്ക് അവാര്‍ഡ് 2019-ലെ 'റിയല്‍ എസ്റ്റേറ്റ് കമ്പനി ഓഫ് ദ ഇയര്‍', ലീഡേഴ്സ് അവാര്‍ഡില്‍ ഡൈവേഴ്സിറ്റി ചാമ്പ്യന്‍ 2019, 'ദി ഇക്കണോമിക് ടൈംസ് ബെസ്റ്റ് റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡ് 2018, തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.