ഹൈദരാബാദ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1946 ജൂണ്‍ 17-ന് സംയോജിപ്പിച്ച സി.കെ.ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരു മുന്‍നിര കമ്പനിയാണ്. ഫൈബര്‍...
ഹൈദരാബാദ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1946 ജൂണ്‍ 17-ന് സംയോജിപ്പിച്ച സി.കെ.ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരു മുന്‍നിര കമ്പനിയാണ്. ഫൈബര്‍ സിമന്റ് റൂഫിംഗ് ഷീറ്റുകള്‍, സീലിംഗ് ഉല്‍പ്പന്നങ്ങള്‍, ഭിത്തികള്‍, പാര്‍ട്ടീഷനുകള്‍, വാതിലുകള്‍, പ്രീ ഫാബ്രിക്കേറ്റഡ് സ്ട്രക്ച്ചറുകള്‍, ഫ്‌ലോറിംഗ് മെറ്റീരിയല്‍, വ്യാവസായിക ഇന്‍സുലേഷന്‍, ചെലവ് കുറഞ്ഞ ഭവനങ്ങള്‍ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍. ഹൈദരാബാദ്, ഫരീദാബാദ്, ജസിദിഹ് ധരുഹേര, തിമ്മപൂര്‍ ,വിജയവാഡ, ചെന്നൈ, തൃശൂര്‍, വാഡ, സത്താറ, ബാലസോര്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണ യൂണിറ്റുകളുണ്ട്.
ഫൈബര്‍ സിമന്റ് റൂഫിംഗ് ഷീറ്റുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് കമ്പനി. പരിസ്ഥിതി സംവേദനക്ഷമതയുള്ള, ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ബില്‍ഡിംഗ് സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതിന് കമ്പനി ഊന്നല്‍ കൊടുക്കുന്നു. കമ്പനി ഉല്‍പ്പന്നമായ ചാര്‍മിനാര്‍, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി മുന്‍നിര ഫൈബര്‍ സിമന്റ് റൂഫിംഗ് സൊല്യൂഷനാണ്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് അംഗീകരിച്ച എച്ച്ഐ എല്‍ ന്റെ ഗവേഷണ വിഭാഗം നിരവധി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും പേറ്റന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഏഷ്യയിലെ ഏറ്റവും വലിയ ബ്ലോക്ക് പ്ലാന്റായ ഗുജറാത്തിലെ ഗോലാനിലുള്ള പ്ലാന്റില്‍ പ്രകൃതിക്ക് ഇണങ്ങുന്ന സമ്പ്രദായങ്ങളില്‍ ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പുറത്തിക്കുന്ന ഉല്‍പ്പന്ന്ങ്ങള്‍ക്ക് ഗ്രീന്‍കോ ഗോള്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കമ്പനിക്ക് ശക്തമായ വിതരണ ശൃംഖലയുണ്ട്. പ്രതിവര്‍ഷം ഒരു ദശലക്ഷം ടണ്ണിലധികം സംയോജിത ശേഷിയുള്ള എച്ച് ഐ എല്‍ , കെട്ടിട നിര്‍മ്മാണ ഉല്‍പ്പന്നങ്ങളും യന്ത്രങ്ങളും പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.