15 Jan 2022 11:22 AM IST
Summary
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ ബുക്ക് ചെയ്തവർക്ക് ലഭിച്ചു തുടങ്ങി. S 1, S 1 Pro എന്നീ ശ്രേണിയിൽപ്പെട്ട ആദ്യ 100 സ്കൂട്ടറുകളാണ് ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലെ ഉപഭോഗ്താക്കൾക്ക് വിതരണം ചെയ്തു തുടങ്ങിയത്. ബംഗളുരുവിലെ കമ്പനി ആസ്ഥാനത്തു വെച്ച് നടന്ന വിതരണോദ്ഘാടനം ഓല സ്ഥാപകൻ ഭവേഷ് അഗർവാൾ ഫ്ലാഗ് ഓഫ് ചെയ്തു. വൈദ്യുതി വാഹന രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്ന് വിശ്വസിക്കപ്പെടുന്ന ഒലയുടെ സ്കൂട്ടർ ശ്രേണി ആഘോഷത്തോടെയാണ് വരവേൽക്കപ്പെട്ടത്. […]
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ ബുക്ക് ചെയ്തവർക്ക് ലഭിച്ചു തുടങ്ങി. S 1, S 1 Pro എന്നീ ശ്രേണിയിൽപ്പെട്ട ആദ്യ 100 സ്കൂട്ടറുകളാണ് ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലെ ഉപഭോഗ്താക്കൾക്ക് വിതരണം ചെയ്തു തുടങ്ങിയത്. ബംഗളുരുവിലെ കമ്പനി ആസ്ഥാനത്തു വെച്ച് നടന്ന വിതരണോദ്ഘാടനം ഓല സ്ഥാപകൻ ഭവേഷ് അഗർവാൾ ഫ്ലാഗ് ഓഫ് ചെയ്തു.
വൈദ്യുതി വാഹന രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്ന് വിശ്വസിക്കപ്പെടുന്ന ഒലയുടെ സ്കൂട്ടർ ശ്രേണി ആഘോഷത്തോടെയാണ് വരവേൽക്കപ്പെട്ടത്. മൊബൈൽ ആപ്പ്, കയറ്റങ്ങളിൽ സഹായകരമാവുന്ന ഹിൽ കണ്ട്രോൾ, ക്രൂസ് കണ്ട്രോൾ, വോയ്സ് കമാൻഡ്, ബ്ലൂ ടൂത്ത് തുടങ്ങിയ ഫീച്ചറുകൾ നിലവിൽ ലഭ്യമായിട്ടില്ല എന്നാണ് ഉപഭോഗ്താക്കൾ അഭിപ്രായപ്പെട്ടത്. എന്നാൽ ഇക്കാര്യം തുടക്കത്തിലേ അറിയിച്ചിരുന്നു എന്ന് കമ്പനി വൃത്തങ്ങൾ അവകാശപ്പെട്ടു. ചില ഫീച്ചറുകൾ ഓവർ ദി എയർ അപ്ഡേറ്റ് വഴിയേ ലഭിക്കയുള്ളു എന്നും, അടുത്ത മാസത്തോട് കൂടി ഇത് നല്കാൻ കഴിയും എന്നുമാണ് അവർ പറയുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്കൂട്ടർ നിർമ്മാണശാല എന്നവർ അവകാശപ്പെടുന്ന തമിഴ് നാട്ടിലെ ഒല ഫാക്ടറിയിൽ നിന്ന് പ്രതി വർഷം 10 ലക്ഷം സ്കൂട്ടറുകൾ ഉത്പാദിപ്പിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പ്രദായിക വിതരണ രീതികൾ മാറ്റി വെച്ച് ഒല അവരുടെ സ്കൂട്ടറുകൾ ഉപഭോഗ്താവിന്റെ വീട്ടിലേക്ക് നേരിട്ട് എത്തിക്കും. വൈദ്യുതി സംഭരണത്തിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റമായി കരുതപ്പെടുന്ന അഡ്വാൻസ്ഡ് കെമിസ്റ്ററി സെൽ (ACC) ബാറ്ററികളുടെ തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി മന്ത്രിസഭ അംഗീകരിച്ച അതേ ദിവസം തന്നെയാണ് ഒല സ്കൂട്ടർ വിതരണം ചെയ്യാൻ തുടങ്ങിയത്. ഈ പദ്ധതിക്ക് വേണ്ടി അപേക്ഷിച്ച കമ്പനികളിൽ ഒലയും ഉൾപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
